ചാണകവും ഗോമൂത്രവും കൊറോണയില്‍ നിന്നും രക്ഷ നല്‍കുമെന്ന് ബിജെപി നേതാക്കള്‍! യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലൂ കൊറോണ അകറ്റാമെന്ന വിചിത്ര പ്രതിവിധിയുമായി പാസ്റ്റര്‍; വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി,യു.കെ. എന്നിവിടങ്ങളില്‍നിന്നുമുള്ളവര്‍ ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 18 മുതല്‍ 31വരെയാണ് വിലക്ക്.
തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 114 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 17പേര്‍ വിദേശികളാണ്. കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ഇതിനോടകം രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കര്‍ണാടക സ്വദേശിയും ഡല്‍ഹി സ്വദേശിനിയുമാണ് മരിച്ചത്. തിങ്കളാഴ്ച കേരളത്തില്‍ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം. കാസര്‍കോഡ് ജില്ലകളിലാണ് പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്.
ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നടപടികള്‍. അതേസമയം കേരളത്തില്‍ മാത്രം ഇന്നലെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വലിയ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ചാണകവും ഗോമൂത്രവും കൊറോണയില്‍ നിന്നും രക്ഷ നല്‍കുമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നുണ്ട്.
എന്നാല്‍ പൂനെയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ കൊറോണ്ക്ക് നിര്‍ദേശിച്ച പ്രതിവിധിയാണ് വിചിത്രമായിരിക്കുന്നത്. ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കാനും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കൊറോണ വരില്ല എന്നാണ് പാസ്റ്റര്‍ പറയുന്നത്. ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലാണ്.
മാത്രമല്ല ധപോഡിയിലെ ചില ഭാഗങ്ങളില്‍ പോസ്റ്ററായും ഇത് ഒട്ടിച്ചിട്ടുണ്ട്. പാസ്റ്റര്‍ക്കെതിരെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി രംഗത്തെത്തി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത്തരം പ്രതിവിധികള്‍ വിശ്വസിച്ച് ആളുകള്‍ കൊറോണയ്ക്ക് ചികിത്സ സ്വീകരിക്കാതിരുന്നാല്‍ വലിയ വിപത്താകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























