നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് നീക്കി സുപ്രീം കോടതി

നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമനം നല്‍കാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന് തുഴയാന്‍ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. നാവിക സേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് 2008-ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു.
എന്നാല്‍ സേനയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നവര്‍ക്ക് ഈ വിലക്ക് തുടര്‍ന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവരോടുള്ള നീതിനിഷേധമാണ് ഈ വിലക്കെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം കമ്മീഷന്‍ പദവിയിലേക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിയതിനാല്‍ പുരുഷന്മാര്‍ക്കുള്ള എല്ലാ അധികാരവും വനിതകള്‍ക്കും നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചു. ലിംഗ വിവേചനം പാടില്ല എന്നും കോടതി വ്യക്തമാക്കി.
നേരത്തെ കരസേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമിക്കുന്നതിനുള്ള വിലക്ക് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ച് നീക്കിയിരുന്നു.
"
https://www.facebook.com/Malayalivartha
























