ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയതോടെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം. ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച കൂടുതല്‍ ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയതോടെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം. ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച കൂടുതല്‍ ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്.
. പുതുതായി മൂന്നു രാജ്യങ്ങളിൽനിന്നുള്ളവരെ കൂടി കേന്ദ്ര സർക്കാർ വിലക്കി. അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണു വിലക്കിയത്. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്നും സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും യു.കെയില്‍നിന്നും മാര്‍ച്ച് 18 വരെ യാത്രക്കാരെ ഒഴിവാക്കാണ് കേന്ദ്ര നിർദ്ദേശം ഉണ്ടായിരുന്നു...
ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പൂർണമായി വിലക്കി. നാളെ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ (ജിഎംടി: 12.00) ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റരുത് എന്ന കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്
യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ (സ്വയംവിലക്ക്) വേണമെന്നും നിർദേശമുണ്ട്. രാജ്യത്ത് അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൊതുഗതാഗതം കുറയ്ക്കണമെന്നുമെന്നാണു കേന്ദ്ര നിലപാട്
മഹാരാഷ്ട്രാ സര്‍ക്കാര്‍ സംസ്ഥാനത്ത് 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ക്കാണ് തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് രോഗം സ്ഥിരീകരിച്ച 114 പേരില്‍ 17 പേര്‍ വിദേശികളാണ്. രണ്ടുപേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 13പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു.
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സ്വിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.
ഗള്‍ഫില്‍ നിന്നും വരുന്ന യാത്രക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യയിലെത്തുന്ന വിദേശി പൗരന്മാരിലും കൊവിഡ് കാണുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
അതിനിടെ ഇറ്റലിയിൽ നിന്നെത്തിയ വിദേശി വാഗമണ്ണിൽ റൂം കിട്ടാത്തതിനെ തുടർന്ന് 13 മണിക്കൂർ അവിടെ ചുറ്റിക്കറങ്ങി..രാത്രി ശ്‌മശാനത്തിൽ കഴിച്ചുകൂട്ടി ..രാവിലെ കോട്ടയത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ കയറി വന്നത് ആശങ്ക പടർത്തിയിട്ടുണ്ട് ..ഇത്തരം സാഹചര്യത്തിലാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ട്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും സാധനങ്ങൾ ഒന്നും തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വരരുതെന്ന് വിമാനകമ്പനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് .
തിങ്കളാഴ്ച പകല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ നേതൃത്വത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇനിയെന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്
https://www.facebook.com/Malayalivartha
























