കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് യാത്ര; വിവാദങ്ങൾക്ക് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

വിനോദ യാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് നടത്തിയ യാത്രയെ കുറിച്ചാണ് അദ്ദേഹം പ്രതിക്കരണം നടത്തിയിരിക്കുന്നത് . അവധി ആഘോഷ വിവാദം മറുപടി അർഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. 36 മണിക്കൂറായിരുന്നു പൊൻമുടിയിൽ ചെലവഴിച്ചതും.
അപ്പോൾ ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പുസ്തകങ്ങൾ ആണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവർണർ പ്രതികരിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻറെ പ്രതികരണം ഇങ്ങനെ ആയിരുന്നു . സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























