രാജ്യം വലിയ സാമ്പത്തിക തകർച്ചയിലേക്ക്...കൊറോണ വൈറസ് സുനാമി പോലെ; കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് . കോവിഡ് 19 രാജ്യത്തെ ബാധിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അടുത്ത ആറുമാസം ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരികയെന്നും ഇതിന്റെ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണെന്നും രാഹുല്‍ പറയുന്നു.
സുനാമി സമയത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലുണ്ടായ ഒരു സംഭവ കഥ പോലെ അവതരിപ്പിച്ചാണ് സമാനമായ പ്രത്യാഘാതമാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് രാഹുല്‍ നല്‍കിയത്. 'ഞാന്‍ നിങ്ങളോട് ഒരു കഥപറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുമ്പ് കടല്‍വെള്ളം ഉള്‍വലിഞ്ഞു. വെള്ളം വലിയ രീതിയില്‍ കുറഞ്ഞതോടെ തദ്ദേശവാസികള്‍ മീന്‍പിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് വെള്ളം ക്രമാതീതമായി ഉയര്‍ന്നത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവര്‍ക്കില്ല. കോറൊണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
കോവിഡ് 19-നെ പ്രതിരോധിക്കാന്‍ മാത്രമല്ല, വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാനും ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു . താനത് വീണ്ടും വീണ്ടും പറയുകയാണ്. ഇക്കാര്യം പറയുന്നതില്‍ തനിക്ക് ഖേദമുണ്ട്, പക്ഷേ അടുത്ത ആറുമാസത്തില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കൊടിയ യാതനകളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകേണ്ടി വരികയെന്നും രാഹുൽ വ്യക്തമാക്കി . രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് മുൻപും രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























