മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാന്‍ മുദ്ര; വോട്ടി൦ഗ് മഷി'യാണ് മുദ്ര പതിപ്പിക്കാനായി ഉപയോഗിക്കുന്നത്

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാന്‍ മുദ്ര പതിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ വിവരം വൈറലായി കഴിഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. 'home quarantined' എന്നെഴുതിയ സീലാണ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ഇടതു കൈപത്തിയില്‍ പതിപ്പിക്കുക. നിരീക്ഷണം കഴിയുന്നത് വരെ ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറയുന്നു. . ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമായിരുന്നു സീല്‍ പതിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന 'വോട്ടി൦ഗ് മഷി'യാണ് സീല്‍ പതിപ്പിക്കാനായി ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ മഹാരാഷ്ട്ര യിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് വയസുള്ള പെണ്‍കുഞ്ഞുള്‍പ്പടെ ആറു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അമേരിക്ക യില്‍ നിന്നെത്തിയ പിതാവില്‍ നിന്നുമായിരുന്നു കുഞ്ഞിന് രോഗം പകര്‍ന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈ കസ്തുര്‍ബാ ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്ന 64 വയസുള്ളയാൾ മരിച്ചിരുന്നു . ഇയാള്‍ ദുബായില്‍ നിന്നെത്തിയ ആളായിരുന്നു.
https://www.facebook.com/Malayalivartha























