ഒരു രാജ്യസഭാ സീറ്റിനു വേണ്ടി ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്‍റെ പേരിലായിരിക്കും നിങ്ങള്‍ ഓര്‍മ്മിക്കപ്പെടുക; മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് . ഒരു രാജ്യസഭാ സീറ്റിനു വേണ്ടി ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്‍റെ പേരിലായിരിക്കും നിങ്ങള്‍ ഓര്‍മ്മിക്കപ്പെടുക' എന്ന് കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രതികരിച്ചു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുന്‍ ജസ്റ്റിസ് എച്ച്. ആര്‍ ഖന്നയുമായി ജസ്റ്റിസ് ഗോഗോയിയെ താരതമ്യം ചെയ്ത്, കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
സത്യസന്ധതയുടെയും സര്‍ക്കാരിനൊപ്പം നിന്നതിന്‍റെയും നിയമത്തെ മുറുകെ പിടിച്ചതിന്‍റെയും പേരിലായിരിക്കും ജസ്റ്റിസ് എച്ച്. ആര്‍. ഖന്ന ഓര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ ഗോഗോയ് ഒരു രാജ്യസഭാ സീറ്റിനായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്‍റെയും ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്‍റെയും പേരിലായിരിക്കും ഓര്‍മിക്കപ്പെടുക എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ വന്‍ വിവാദമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്യുകയുണ്ടായി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഗോഗോയിയുടെ രാജ്യസഭാ പദവിയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂറും രംഗത്തെത്തിയിരുന്നു. അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
https://www.facebook.com/Malayalivartha























