നോട്ടെണ്ണുന്നതിനിടെ കയ്യുറയില്‍ പറ്റിയ അഴുക്ക്; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ് ശ്രദ്ധേയം

കൊറോണ വൈറസിന്റെ പാശ്ചത്തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കറന്‍സികളിലെ അഴുക്കിനെക്കുറിച്ച് പറയുന്ന കുറിപ്പ് അതിലെ അപകടാവസ്ഥയെ പറ്റി കർശനമായി മുന്നറിയിപ്പ് നൽകുന്നു. ആയിരക്കണക്കിന് കൈകളിലൂടെയാണ് ഒരോ കറന്‍സിയും നമ്മുടെ മുന്നിലേക്കെത്തുന്നത്. ഒപ്പം വൈറസുകളും.ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപനാണ് ജോലിക്കിടെയുണ്ടായ തന്റെ അനുഭവം കുറിച്ചത് . നോട്ടെണ്ണുന്നതിനിടെ കയ്യുറയില്‍ പറ്റിയ അഴുക്കിന്റെ ചിത്രം സഹിതമാണ് അശ്വതിയുടെ കുറിപ്പ് നിരവധി പേരാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ ;
#Lets_break_the_chain . ഒരു ദിവസം ബാങ്കിലെ cash കൗണ്ടറില്‍ 10 am to 4 pm gloves ഇട്ടപ്പോള്‍ കിട്ടിയ അഴുക്ക് . അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല ????cash കൈകാര്യം ചെയുമ്പോള്‍ പലപ്പോഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല... ദൗര്‍ഭാഗ്യവശാല്‍ പലരും തുപ്പല്‍ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് ! Cash തൊടേണ്ടി വന്നാല്‍ ആ കൈ കഴുന്നതിനു മുന്‍പ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക. #always wash your hands aftrr dealing with #cash #dnt_ touch_ ur_ face aftr dealing with currency notes #carriers
https://www.facebook.com/Malayalivartha



























