നിര്‍ഭയ കേസ്... ഡോക്ടറാകാന്‍ മോഹിച്ചവളായിരുന്നു

ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ ഇരയായ മകളെ കുറിച്ച് മനസ്സ് തുറന്ന് മാതാപിതാക്കള്‍. കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മകള്‍ക്കായുള്ള തങ്ങളുടെ ഇത്രയും കാലത്തെ പോരാട്ടത്തെ കുറിച്ചും തങ്ങള്‍ അനുഭവിച്ച മനോവിഷമതകളെ കുറിച്ചും നിര്‍ഭയയെ കുറിച്ചുമൊക്കെ മാതാപിതാക്കള്‍ പങ്കുവെയ്ക്കുന്നത്. അനീതിക്കെതിരെ എന്നും ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയായിരുന്നു നിര്‍ഭയ. പഠനത്തില്‍ മിടുക്കിയായിരുന്ന, ഡോക്ടറാകാന്‍ മോഹിച്ച പെണ്‍കുട്ടി. ഡെഹ്‌റാഡൂണിലെ അഞ്ച് വര്‍ഷത്തെ പഠനം കഴിഞ്ഞ് മകള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ദിവസങ്ങള്‍ സന്തോഷങ്ങളുടേതായിരുന്നു, ഡിസംബര്‍ പതിനാറിന് സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോകട്ടെയെന്ന് ചോദിച്ചപ്പോള്‍ ആദ്യം വേണ്ടെന്ന് പറഞ്ഞു. തൊണ്ടയിടറി കൊണ്ട് അച്ഛന്‍ ബദരീനാഥ് സിങ് പറയുന്നു.പ്രതികളുടെ വധശിക്ഷ എഴ് വര്‍ഷം നീണ്ടുപോകാന്‍ കാരണം നീതിന്യായവ്യവസ്ഥയുടെ പരിമിതികളാണെന്ന് അമ്മ ആശാദേവി പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് പ്രതീക്ഷയില്ല പക്ഷേ കുറ്റം ചെയ്യുന്നതിന് മുന്‍പ് ഒരു തവണയെങ്കിലും അതുവേണ്ടെന്ന് വയ്ക്കാന്‍ ചിന്തിപ്പിക്കണം. മകള്‍ ഇഞ്ചിഞ്ചായി മരിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വന്ന ദൗര്‍ഭാഗ്യം മറ്റാര്‍ക്കുമുണ്ടാകരുതെന്നാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























