കോവിഡ്-19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി

കോവിഡ്-19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. രാജ്യസഭയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള അംഗം വൈക്കോയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ്-19 ലോക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും മടുപ്പ് അനുഭവപ്പെടുന്നു.
എന്നാല്‍, ഇന്ത്യന്‍ സാന്പത്തിക രംഗത്തെ ബാധിക്കില്ലെന്നാണു പുതിയ വ്യാപാര കണക്കുകളും രേഖകളും പറയുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനാല്‍ ഈ സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാമെന്നും മന്ത്രി പറഞ്ഞു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അനുരാഗ് താക്കുര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























