ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന് കോവിഡ് 19 സ്ഥിരീകരിച്ചു... ജവാന്റെ കുടുംബം നിരീക്ഷണത്തില്‍

ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന് കോവിഡ് 19 സ്ഥിരീകരിച്ചു. സേനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കോവിഡ് കേസാണിത്. ഇറാനില്‍ തീര്‍ഥാടനത്തിന് പോയിരുന്ന ജവാന്റെ പിതാവിന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജവാന്റെ കുടുംബം നിരീക്ഷണത്തിലാണ്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 148 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























