ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 147 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു

ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 147 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതേതുടര്‍ന്ന്, കര്‍ശന ജാഗ്രത പുറപ്പെടുവിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ സ്വകാര്യ ആരോഗ്യമേഖലയെയും വൈറസ് പ്രതിരോധത്തിനായി രംഗത്തിറക്കിയിട്ടുണ്ട് .. കൊവിഡ് 19 രോഗികള്‍ക്കായി പ്രത്യേക ഐസൊലേഷൻ വാര്‍ഡുകള്‍ സജ്ജീകരിക്കാനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . കൂടാതെ, കൊവിഡ് 19 രോഗികളെ ചികിത്സിക്കാനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സ്വകാര്യ ആശുപത്രികള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്
രോഗബാധ തടയാനായി രോഗികളുടെ സാമ്പിളുകള്‍ വീട്ടിലെത്തി ശേഖരിക്കണമെന്നാണ് ലാബുകള്‍ക്കുള്ള നിര്‍ദേശം. സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ മതിയായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഇതിനു പുറമെ കൊവിഡ് 19 കേസുകള്‍ക്ക് മാത്രമായി പ്രത്യേക സാമ്പിള്‍ ശേഖരണ ബൂത്തുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ അടുത്ത ആഴ്ചയോടെ സ്വകാര്യ ലാബുകള്‍ കൊവിഡ് 19 പരിശോധന ആരംഭിക്കും ..ഈ പരിശോധന സൗജന്യമായിരിക്കും
രാജ്യത്ത് ഇതുവരെ വിദേശത്തു നിന്ന് എത്തിയവര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍കരുതലായാണ് സ്വകാര്യ ആശുപത്രികളോടും കിടക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്
https://www.facebook.com/Malayalivartha
























