ലഡാക്കില്‍ സൈനികന് കൊവിഡ് 19 ; വധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട;. ഇതോടെ സൈന്യത്തിലും കൊറോണ ഭീഷണി

ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കോവിഡ് 19 ഭീതിയിലാണ് ജനങ്ങൾ. ലഡാക്കില്‍ ഒരു സൈനികന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തീര്‍ത്ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് സൈനികന് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
അതേസമയം, കൊറോണ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 147 ആയി. ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. അതേസമയം കൊവിഡ് വൈറസ് രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. വൈറസ് മൂന്നാം ഘട്ടത്തിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും കേരളവുമാണ് കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 42 പേര്‍ക്കും കേരളത്തില്‍ 24 പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























