ഇന്ത്യയില്‍ കൊറോണയുടെ കമ്മ്യൂണിറ്റി വ്യാപനമുണ്ടായതിന് തെളിവില്ലെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ട് കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് ; റിപ്പോർട്ട് ആശ്വാസം പകരുന്നത്

ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രണ്ടാം ഘട്ടത്തിലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി. രോഗ വ്യാപനത്തിന്‍റെ തോത് പരിഗണിച്ചാണ് ഈ വിലയിരുത്തല്‍. മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇന്ത്യയില്‍ കൊറോണയുടെ കമ്മ്യൂണിറ്റി വ്യാപനമുണ്ടായതിന് തെളിവില്ലെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ട് കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. കമ്മ്യൂണിറ്റി വ്യാപനവുമായി ബന്ധപ്പെട്ട് പരിശോധിച്ച ആയിരം സാമ്ബിളുകളില്‍ നിന്ന് പുറത്തുവന്ന 500 ലധികവും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. തികച്ചും ആശ്വാസം പകരുന്നതാണ് റിപ്പോര്‍ട്ടുകള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി.
'ഈ പഠനത്തില്‍ നിന്ന് കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായതായി തെളിവുകളില്ല എന്നത് ആശ്വാസകരമാണ്'- ആരോഗ്യ പഠന വകുപ്പ് സെക്രട്ടറിയും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറലുമായ പ്രൊഫ. ഡോ. ബലറാം ഭാര്‍ഗവ പറഞ്ഞു. പരിശോധനയ്ക്കായി സ്വകാര്യലാബുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധനാ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 72 പരിശോധനാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ത്തന്നെ കഴിയണം. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
അതേസമയം ബംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ രോഗികളുടെ എണ്ണം 13 ആയി. യുഎസ്എയില്‍നിന്നും മടങ്ങിവന്ന അമ്ബത്തിയാറുകാരനും സ്പെയിനില്‍നിന്നും മടങ്ങിയെത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ് രോഗം സ്ഥീരീകരിച്ചത്. ലക്നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീകരിച്ചു. ലക്നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി.
https://www.facebook.com/Malayalivartha
























