പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ നിരോധിക്കണം; സുപ്രീം കോടതിയെ സമീപിച്ച് ഹിന്ദു ധര്‍മ്മ പരിഷിത്ത്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യവുമായി ഹിന്ദു ധര്‍മ്മ പരിഷിത്ത്. സുപ്രീം കോടതിയിലാണ് ഹര്‍ജി വന്നിരിക്കുന്നത് . ഹിന്ദു ധര്‍മ്മ പരിഷിത്ത് ആണ് പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതിയിൽ ഫയല്‍ ചെയ്തിരിക്കുന്നത്. നിയമം പാര്‍ലമെന്റ് പാസ്സാക്കിയതായിരുന്നു. അതുകൊണ്ട് എല്ലാവരും അത് അംഗീകരിക്കണമെന്നും നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും നടത്തുന്ന സമരങ്ങള്‍, ജാഥകള്‍ എന്നിവ നിരോധിക്കണം എന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത ഉണ്ടെന്ന കാര്യവും ശ്രദ്ധേയം.
നിയമം നടപ്പിലാക്കിയില്ല എങ്കില്‍ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തണമെന്നും ആവശ്യങ്ങൾ ഉയർന്ന് കഴിഞ്ഞു. രാജ്യവിരുദ്ധര്‍ ആയ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ആണ് ചിലര്‍ കലാപം അഴിച്ച് വിടുന്നതെന്നും പറയുന്നു. നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരുടെ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം എന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























