കൊവിഡ് 19 പരിശോധനയ്ക്ക് സ്വകാര്യ ലാബിന് അനുമതി; മറ്റൊരു ലാബിന്റെ അനുമതി പരിഗണയിൽ

കൊവിഡ് 19 പരിശോധനയ്ക്ക് സ്വകാര്യ ലാബിന് അനുമതി. റോചേ ഡയഗ്നോസിസ് എന്ന സ്ഥാപനത്തിനാണ് കേന്ദ്രസര്‍ക്കാർ ഈ അനുമതി നൽകിയത്. അനുമതി തേടി മറ്റൊരു സ്വകാര്യ ലാബ് സമർപ്പിച്ച അപേക്ഷ ഡ്രഗ് കണ്ട്രോളർ ഓഫ് ഇന്ത്യയുടെ പരിഗണനയിൽ ഉണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി തീരുമാനത്തിൽ എത്തും.
ഇന്ത്യയില്‍ ഇന്ന് 12 പേര്‍ക്കായിരുന്നു പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയർന്നു . ഇവരില്‍ 25 വിദേശികളും ഉള്‍പ്പെടുന്നു. കൊവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 42 പേരിലാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 122 സ്വദേശികളും 25 വിദേശികളും.
https://www.facebook.com/Malayalivartha
























