ഇന്ത്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിർദേശം

കൊറോണ വൈറസ് കായികമേഖലയിലും ആഘാതം ഏൽപ്പിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങൾ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഷുഐബ് മഞ്ച്ര നിര്‍ദേശം നൽകി.
മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസത്തേക്ക് ഹോം ഐസോലേഷനില്‍ കഴിയാനും നിര്‍ദേശം നൽകി കഴിഞ്ഞു. മാത്രമല്ല നിരീക്ഷണ കാലയളവില്‍ പൊതുഇടങ്ങളില്‍ സമ്ബര്‍ക്കം നടത്താതിരിക്കുവാനും നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ ഭീഷണി ഉണ്ടായതിന് പിന്നാലെ ഇന്ത്യ,ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്ബര ബിസിസിഐ റദ്ദാക്കി. ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് അതോടെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പരമ്ബര റദ്ദാക്കിയതിന്റെ നാലാം നാളിലായിരുന്നു അവര്‍ ദുബായ് വഴി നാട്ടിലേക്ക് മടങ്ങിയതും.
https://www.facebook.com/Malayalivartha
























