എല്ലാ ആയുധങ്ങൾ ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാൻ സാധിക്കില്ല; കൊവിഡ് 19 സംബന്ധിച്ച പരാമർശവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര

കൊറോണ ഭീഷണിയെ കുറിച്ച് രസകരമായ പരാമര്‍ശവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ഈ കലിയുഗത്തിൽ വൈറസുകളോട് പോരാടാന്‍ നമുക്ക് സാധ്യമല്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അഭിപ്രായം. ഈ മഹാമാരി എല്ലാ 100 വര്‍ഷം കൂടുമ്പോഴും ഉണ്ടാകും. നിങ്ങൾ എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാൻ സാധിക്കില്ലെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടത്. കോടതിയിലെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര കലിയുഗ പരാമര്‍ശം നടത്തിയത്.
അതിനിടെ, കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മാതൃകയെ സുപ്രീംകോടതി വീണ്ടും പ്രശംസിച്ചു.കൊവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കിയ നടപടിയിലാണ് സുപ്രീംകോടതി കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























