കൊറോണയെ ചെറുക്കാൻ ഹിന്ദുമഹാസഭ സംഘടിപ്പിച്ച ഗോമൂത്ര സൽക്കാരത്തിൽ ഗോമൂത്രം കുടിച്ചയാൾക്ക് ദേഹാസ്വാസ്ഥ്യം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

അസമില്‍ ബിജെപി എംഎല്‍എയായ സുമന്‍ ഹരിപ്രിയ, ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത എന്നിവര്‍ പരസ്യമായി കൊറോണ വൈറസിനെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കണമെന്നാവശ്യപ്പെട്ട്ഹിന്ദുമഹാസഭ നടത്തിയ ഗോമൂത്ര സൽക്കാരത്തിൽ ഗോമൂത്രം കുടിച്ചയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാനമായി കൊല്‍ക്കത്തയിലും പശുവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്തിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിക്കിടെ ഗോമൂത്രം കഴിച്ചൊരാള്‍ക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . തുടര്‍ന്ന് അദ്ദേഹം പരിപാടിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായിരിക്കുകയാണ് . ജൊറസാഖോ സ്വദേശിയായ നാരായണ്‍ ചാറ്റര്‍ജി എന്ന നാല്‍പതുകാരനാണ് അറസ്റ്റിലായത് . അതേസമയം അറസ്റ്റില്‍ ബിജെപിയുടെ പ്രാദേശിക ഘടകം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുമുണ്ട്. നാരായണ്‍ ചാറ്റര്‍ജി ആരെയും നിര്‍ബന്ധിപ്പിച്ച് ഗോമൂത്രം കുടിച്ചിട്ടില്ലെന്നും അതിന്റെ ഗുണങ്ങള്‍ വിവരിച്ച ശേഷം വിതരണം ചെയ്യവേ പരാതിക്കാരന്‍ സ്വമേധയാ വന്ന് കുടിച്ചതാണെന്നും ബിജെപി വക്താവ് സയന്തന്‍ ബസു പറയുന്നു.
പരാതിക്കാരന്റെ ആരോഗ്യം നിലവില്‍ തൃപ്തികരമാണെന്നാണ് സൂചന. ഗോമൂത്രം കുടിച്ചതിന് ശേഷം ഉദരസംബന്ധമായ പ്രശ്‌നം നേരിടുകയും തുടര്‍ന്ന് അവശനായതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha
























