വി ഡി സവർക്കർ മാർഗ് സൈൻബോർഡിൽ ബിആർ അംബേദ്കർ മാർഗ് എന്നെഴുതി; അപകീർത്തിപ്പെടുത്തുക എന്നത് വളരെ ഖേദകരം; പൊതുസ്വത്ത് അപകീർത്തിപ്പെടുത്തി എന്ന വകുപ്പിൽ ജെ എൻ യു വിദ്യാർത്ഥികൾക്ക് എതിരെ കേസ്

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വി ഡി സവർക്കർ മാർഗ് സൈൻബോർഡ് നശിപ്പിച്ചതിൽ കേസെടുത്തു. പൊതുസ്വത്ത് അപകീർത്തിപ്പെടുത്തി എന്ന വകുപ്പിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ക്യാംപസിനുള്ളിൽ സ്ഥാപിച്ച സൈൻബോർഡിൽ വിഡി സവർക്കർ മാർഗ് എന്നത് മായ്ച്ച് ബിആർ അംബേദ്കർ മാർഗ് എന്നെഴുതിച്ചേർക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു പൊതുമുതൽ നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന വകുപ്പ് ചുമത്തി കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
ജെഎൻയു വൈസ് ചാൻസലർ മാമിദാല ജഗദേശ് കുമാർ സംഭവത്തെ അപലപിച്ചു . ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും വളരെ ഖേദകരവുമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. "ആശയങ്ങളുടെ കാര്യത്തിൽ വിയോജിപ്പുണ്ടാകാം, പക്ഷേ അപകീർത്തിപ്പെടുത്തുക എന്നത് വളരെ ഖേദകരമാണെന്നും നിർഭാഗ്യവശാൽ, ചില വിദ്യാർത്ഥികൾ പൊതു സ്വത്തുക്കൾ നശിപ്പിച്ചിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജഗദീശ് കുമാർ വ്യക്തമാക്കി.
1000 ഏക്കറിലധികം വരുന്ന ജെഎൻയു കാമ്പസിലെ വിവിധ റോഡുകളുടെ പേര് കാമ്പസ് വികസന സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളതാണ്. രണ്ട് വർഷത്തിനിടയിൽ മികച്ച വ്യക്തികളുടെ പേര് റോഡുകൾക്ക് നൽകി. എന്നാൽ ഇത് വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. . തിങ്കളാഴ്ച രാത്രിയായിരുന്നു. ജെഎൻയുവിലെ വി ഡി സവർക്കർ മാർഗ് സൈൻബോർഡിൽ ബി ആർ അംബേദ്കറുടെ പേര് സ്പ്രേ പെയിന്റ് ചെയ്യുകയും ചെയ്തത്.
https://www.facebook.com/Malayalivartha
























