നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ രണ്ടാം തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി, സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ രണ്ടാം തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തം ആക്കണമെന്നുമായിരുന്നു വാദം.
അതേസമയം നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങിയിരിക്കുകയാണ്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി. നാളെ പുലര്‍ച്ചെ 5.30ന് നാലു പേരെയും തൂക്കിലേറ്റും.പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണല്‍ച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാര്‍ പവന്‍ കുമാര്‍ ജല്ലാദ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്ചകള്‍ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകള്‍ ഇന്നുച്ചയോടെ നടത്തും. 2013 സെപ്റ്റംബര്‍ 13നു വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാകാനിരിക്കെ പ്രതികള്‍ അസ്വസ്ഥരാണ്. ഏറ്റവുമധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്. ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവന്‍ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകള്‍ക്കരികില്‍ കൂടുതല്‍ കാവല്‍ക്കാരെ നിയോഗിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മാനസികാരോഗ്യ വിദഗ്ധര്‍ പ്രതികള്‍ക്ക് അവസാന ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha
























