സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു... ഗൊഗോയിയുടെ സത്യപ്രതിജ്ഞയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് നടത്തി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളുടെ ഷെയിം വിളികളുടെ നടുവിലാണ് മുന്‍ ചീഫ് ജസ്റ്റീസ് സത്യപ്രതിജ്ഞ ചെയ്തത്. ഗൊഗോയിയുടെ സത്യപ്രതിജ്ഞയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് നടത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ചതിനു പിന്നാലെ രാജ്യസഭ എംപിയായി രാഷ്ട്രപതിയാണ് ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസിയുടെ കാലാവധി അവസാനിച്ചതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഗൊഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിയെ രാജ്യസഭ എംപിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതു വിവാദമായിരുന്നു.
അയോധ്യ, റഫാല്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ സര്‍ ക്കാരിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതിനു പ്രത്യുപകാരമായി എംപി സ്ഥാനം നല്‍കിയതാണെന്നാണ് പ്രധാനമായും ആക്ഷേപം. അതേസമയം, മുന്‍ ചീഫ് ജസ്റ്റീസിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തതിലൂടെ ജനങ്ങള്‍ക്ക് ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന വി മര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു.
ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ജസ്റ്റീസ് ഗൊഗോയ് രാജ്യസഭയിലെത്തുന്നത് ആശ്ചര്യകരമാണ്. ജഡ്ജിമാര്‍ നിഷ്പക്ഷരല്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കുന്നതു നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ചീഫ് ജസ്റ്റീസ് രാജ്യസഭാ എംപിയാകുന്നത് ജ
ജുഡീഷറിയിലെ സ്വാതന്ത്ര്യം ഉന്നയിച്ച് മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരേ നേരത്തേ അസാധാരണ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























