കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കുറവായതിനാൽ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കുന്നു.. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള 168 ട്രെയിനുകളാണ് റദ്ദാക്കിയത്....

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കുറവായതിനാൽ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കുന്നു.. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള 168 ട്രെയിനുകളാണ് റദ്ദാക്കിയത്.... 30 ശതമാനത്തിൽ താഴെ യാത്രക്കാരുളള ട്രെയിനുകൾ റദ്ദാക്കാനാണ് റെയിൽവേ ബോർഡ് സോണുകൾക്കു നിർദേശം നൽകിയിട്ടുള്ളത് . ദക്ഷിണ റെയിൽവേ ബുക്കിങ് കുറവു വന്ന വേനൽക്കാല സ്പെഷലുകളാണു ആദ്യം റദ്ദാക്കിയത്.
തൊട്ടുപിന്നാലേ കൊല്ലം–ചെങ്കോട്ട പാസഞ്ചർ, കൊല്ലം–പുനലൂർ പാസഞ്ചർ, പുനലൂർ–കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി. ഗുരുവായൂർ–പുനലൂർ പാസഞ്ചർ കൊല്ലം വരെ സർവീസ് നടത്തും. 31 വരെയാണു ട്രെയിനുകൾ റദ്ദാക്കാൻ നിർദേശിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നു മടങ്ങി പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്കല്ലാതെ മറ്റു യാത്രക്കാർ ട്രെയിനിൽ ഇല്ല. ചെന്നൈ,ബെഗളൂരു നഗരങ്ങളിൽ കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുൻകൂട്ടി ടിക്കറ്റ് ചെയ്തവരെല്ലാം ടിക്കറ്റ് റദ്ദാക്കി.
ആളില്ലാതെ ഓടുന്ന മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിയിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3 കോച്ചുകളിലായി ഒരാളാണു ഇന്നലെ ട്രെയിനിലുണ്ടായത്. ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലേക്കുളള ട്രെയിനുകളിലാണു കുറച്ചെങ്കിലും യാത്രക്കാരുളളത്. പല സ്ഥാപനങ്ങളും വീട്ടിലിരുന്നു ജോലി ചെയ്യാനുളള സൗകര്യമേർപ്പെടുത്തിയതോടെ ജോലിക്കാരായ യാത്രക്കാരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
കേരളത്തിനുളളിൽ ഓ ടുന്ന പകൽ ട്രെയിനുകളിലും സ്ഥിതി മോശമാണ്. നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്കു കൂടി തീരുന്നതോടെ റെയിൽവേ സ്റ്റേഷനുകൾ വീണ്ടും ശൂന്യമാകും. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്കു മടങ്ങാനായി ടിക്കറ്റ് കിട്ടാതെ വലയുകയാണ്.
https://www.facebook.com/Malayalivartha
























