നിർഭയ കേസ്; നാളെ വധശിക്ഷ നടക്കാനിരിക്കെ പട്യാല കോടതിയുടെ മുമ്പില്‍ പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ കുഴഞ്ഞു വീണു; തുടർന്ന് ആത്മഹത്യ ഭീഷണിയും

നിര്‍ഭയ വധക്കേസ് പ്രതികളെ തൂക്കികൊല്ലാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെയാണ് നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത്.എന്നാൽ ഇതോടനുമ്പന്ധിച്ച് ഇന്ന് പട്യാല കോടതിയുടെ മുമ്പില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കുറ്റവാളികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗിന്‍റെ ഭാര്യ കോടതിക്ക് മുമ്പില്‍ ബോധം കെട്ടുവീണു . തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു . തനിക്ക് ജീവിക്കേണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ ഭാര്യ പുനിതാ ദേവിയുടെ വാക്കുകള്‍. എന്നാൽ ഇതിനുപുറമെ അക്ഷയ് സിംഗില്‍ നിന്ന് ഡിവോഴ്‍സ് ആവശ്യപ്പെട്ട് ബീഹാറിലെ ഔറംഗാബാദിലെ കോടതയില്‍ പുനിതാ ദേവി കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു.
ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത് . തന്‍റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നായിരുന്നു പുനിതയുടെ വാക്കുകള്‍. എന്നാല്‍ വിവാഹ മോചന കേസ് പരിഗണിക്കുന്ന ഇന്ന് ഔറംഗാബാദിലെ കോടതിയില്‍ പുനിത ഹാജാരായില്ല. ഇതോടെ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിംഗ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാര്‍ച്ച് 20നാണ് ഇവരെ തൂക്കിലേറ്റുന്നത്.
https://www.facebook.com/Malayalivartha
























