നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കാനിരിക്കെ പ്രതികളെ തൂക്കിക്കൊന്നത് കൊണ്ട് ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി കിട്ടില്ല എന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്..

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കാനിരിക്കെ പ്രതികളെ തൂക്കിക്കൊന്നത് കൊണ്ട് ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി കിട്ടില്ല എന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്.. തൂക്കിക്കൊല കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനാവില്ല ...ബച്ചന്‍ സിംഗ് കേസില്‍ സുപ്രീം കോടതി പറഞ്ഞത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ വധശിക്ഷ പാടൂ എന്നാണ്
ജീവന് പകരം ജീവന്‍ എന്നതല്ല നീതി. അത് കാട്ടു നീതിയാണ് ...സ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണ് ഏറ്റവും വലിയ ശിക്ഷ. ജീവിതകാലം മുഴുവന്‍ തടവിലിടുക എന്നതാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള നല്ല മുന്നറിയിപ്പ്. വധശിക്ഷയ്ക്ക് വിധേയരാക്കിയാല്‍ പിന്നെ ഇവരുടെ കുറ്റകൃത്യം എല്ലാവരും മറക്കും. ജീവിതകാലം മുഴുവൻ ചെയ്ത തെറ്റിനെ ഓർത്ത് പശ്ച്ചാത്തപിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത് ..
ഇവരെ കൊന്നത് കൊണ്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് നീതി കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ തീര്‍ച്ചയായും അവര്‍ക്കൊപ്പം തന്നെയാണ്. അവരുടെ കാര്യത്തില്‍ എനിക്ക് ദുഖമുണ്ട്. പക്ഷെ, കണ്ണിന് കണ്ണ് എന്ന സമീപനം ലോകത്തെ അന്ധമാക്കുകയേ ഉള്ളൂ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ക്രിമിനല്‍ നീതിന്യായ നടപടിക്രമങ്ങളില്‍ പ്രതികാരത്തിന് സ്ഥാനമില്ല. പ്രതികാരവും ശിക്ഷയും രണ്ടും രണ്ട് തരം ആശയങ്ങളാണ്. ശിക്ഷയുടെ ലക്ഷ്യം പരിവര്‍ത്തനമാണ്. കോടതികള്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെങ്കില്‍ രാഷ്ട്രപതിക്കും സര്‍ക്കാരിനും കാണാവുന്നതാണ് - ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
നാളെ രാവിലെ 5.30ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഈ നാല് പ്രതികളേയും തൂക്കിക്കൊല്ലാനാണ് ഡല്‍ഹി പട്യാലഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ ഓരാരുത്തരായി പുനപരിശോധന ഹര്‍ജിയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമെല്ലാം നല്‍കിയത് മൂലം ജനുവരി 22ന് നടപ്പാക്കാന്‍ ആദ്യം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും, വധശിക്ഷ മൂന്ന് തവണ മാറ്റിവച്ചിരുന്നു
ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍വീണ്ടും നല്‍കിയ ഹര്‍ജി വിചാരണക്കോടതി ഇന്നു പരിഗണിക്കും ...പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ നല്‍കിയ വിവാഹ മോചന ഹര്‍ജി ബിഹാര്‍ കോടതിയിലുമെത്തുന്നുണ്ട്. വധശിക്ഷ നാളെ നടപ്പാക്കുമെങ്കിൽ പ്രതികള്‍ വിവിധ തലത്തില്‍ നടത്തുന്ന നിയമനടപടികളെ മറികടക്കേണ്ടതുണ്ട്
https://www.facebook.com/Malayalivartha
























