ഗോമൂത്രം ഏറ്റില്ല; കോവിഡ് 19നെ ചെറുക്കാന്‍ ശേഷിയുള്ള ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ബാബ രാംദേവ് !

കോവിഡ് 19നെ ചെറുക്കാന്‍ ശേഷിയുള്ള ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി യോഗഗുരുവും പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ആയുര്‍വേദിന്റെ സ്ഥാപകനുമായ ബാബ രാംദേവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ്, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദം ഉന്നയിച്ചത്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുമെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. വിഡിയോ പരസ്യത്തിലൂടെയായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം. ഒരു രാജ്യാന്തര മാഗസിന് പരീക്ഷണം അയച്ചുകൊടുത്തെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ മാഗസിന്റെ പേര് വെളിപ്പെടുത്തിയില്ല.
ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ മറ്റു തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ പതഞ്ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ യോഗ ശീലമാക്കണമെന്ന പ്രചാരണവും രാംദേവ് നടത്തുന്നുണ്ട്. പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോകമാകെ കോവിഡിനെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ പരീക്ഷണത്തിലേര്‍പ്പെടുമ്പോഴാണ് ബാബാ രാംദേവ് മരുന്ന് കണ്ടെത്തിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്.
അതേസമയം, കോവിഡിനെതിരേ മരുന്ന കണ്ടെത്തിയെന്ന ബാബ രാംദേവിന്റെ അവകാശവാദത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും, അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യലോകം. യുഎസിലും ചൈനയിലും ഇതിനോടകം തന്നെ കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ ഗവേഷണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഇതിനിടയില്‍് ഇന്ത്യയില്‍ നിന്നും ഒരു ശുഭവാര്‍ത്തയെത്തുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫലം കണ്ടേക്കുമെന്നാണ് വാര്‍ത്തകള്‍. ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് കൊവിഡ് 19നെതിരെയുള്ള ആന്റി വൈറല്‍ മരുന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
മുന്‍പ് ഐസിഎംആറിന്റെ അനുമതിയോടെ രാജസ്ഥാനിലെ ജയ്പൂരില്‍ കൊറോണ വൈറസ് രോഗികളില്‍ പ്രത്യേക പ്രോട്ടോകോള്‍ പ്രകാരം ചില മരുന്നുകള്‍ ഉപയോഗിക്കുകയും രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. മലേറിയ, എച്ച്1എന്‍1, എച്ച്‌ഐവി എന്നിവയ്ക്കുള്ള മരുന്നുകളാണ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയത്. എന്നാല്‍ ഇതൊരു സ്ഥിരം ചികിത്സാ മാര്‍ഗമായി അവലംബിക്കില്ലെന്നും പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഈ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കൂ എന്നുമാണ് ഐസിഎംആറിന്റെ നിലപാട്.
https://www.facebook.com/Malayalivartha

























