കൊവിഡ് 19; പാകിസ്ഥാനിൽ സ്ഥിതിഗതികൾ അതിരൂക്ഷം; രോഗബാധിതരുടെ എണ്ണം 204 ആയി ഉയർന്നു

കൊവിഡ് 19 വൈറസ് ബാധ പാകിസ്ഥാനിൽ അതിരൂക്ഷമാകുന്നു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ത്ഥാടകരില്‍ നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി വളരെ മോശമാകുന്നത്. ബുധനാഴ്ച പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 204 പേര്‍ക്കാണ് പാകിസ്ഥാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് 94 കൊവിഡ് കേസുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒറ്റ ദിവസം കൊണ്ടുള്ള വലിയ വര്‍ധന രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇറാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളും പേരും. തീര്‍ത്ഥാടനത്തിനായാണ് ഇവർ ഇറാനിലേക്ക് പോയത്. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാന്‍. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാമായി 166 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 90 ശതമാനവും ഇന്ത്യയിലാണ്.
പാകിസ്ഥാനില്‍ ഏറ്റവും അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിന്ധ് പ്രവശ്യയില്‍ സർക്കാർ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഒരു വിവാഹം പോലും കറാച്ചിയില്‍ നിര്‍ത്തിക്കേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha

























