ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവടത്തിന് സാധ്യതയേറും; മധ്യപ്രദേശിൽ ഭരണ പ്രതിസന്ധിയിൽ ഇടപെട്ട് സുപ്രീം കോടതി

മധ്യപ്രദേശിലെ ഭരണപ്രതിസന്ധിയ്ക്ക് എത്രയും പെട്ടെന്നുതന്നെ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതിചൂണ്ടിക്കാട്ടി. വിശ്വാസവോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ച സമയം വേണമെന്ന കോൺഗ്രസ് ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവടം നടക്കാനുള്ള സാധ്യത വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
"നിയമസഭ നിർത്തിവെക്കുകയും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്താൽ എന്താണ് സംഭവിക്കേണ്ടത്? ഗവർണർക്ക് നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലേ?അതിന് അനുവദിക്കുന്നില്ല എങ്കിൽ ന്യൂനപക്ഷമുള്ള സർക്കാർ തുടരുകയാണെന്നു വേണ്ടേ മനസ്സിലാക്കാൻ?" എന്നാണ് എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജി പരിഗണിക്കവേ കോടതി ചോദ്യമുന്നയിച്ചത് . വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ടൻ സ്പീക്കറോട് പറഞ്ഞതിനെ കോൺഗ്രസ് നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























