രാജ്യാന്തര യാത്ര വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പിലാക്കണം; സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് ; കൊവിഡിൽ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര സർക്കാർ

കോവിഡിൽ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര സർക്കാർ. 10 വയസ്സിൽ താഴെയുള്ളവർ വീടിന് പുറത്ത് ഇറങ്ങരുത്. മെഡിക്കൽ പ്രൊഫഷണൽ ഒഴികെയുള്ളവർക്കാണ് നിർദേശം. 65 ന് മുകളിൽ പ്രായമുള്ളവരും ഇറങ്ങരുത്. രാജ്യാന്തര യാത്ര വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്, ഞായാറാഴ്ച്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് ഉണ്ട്. വിമാനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാർത്ഥികളുടെയും രോഗികളുടെയും യാത്ര ഇളവ് മരവിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും നിർദേശം. കൊവിഡ് 19 രാജ്യത്ത് വ്യാപകമാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. കോവിഡിൽ ഇന്ത്യയിൽ മരണം നാലായി.
കോവിഡ്-19 വ്യാപനത്തിെന്റ പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്ത്യ. മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് രാജ്യാന്തര സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശയാത്രാ വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തതിയിട്ടുണ്ട്.ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് നേരത്തെ അറിയിച്ചിരുന്നു. ഗോ എയര്‍, വിസ്താര എയര്‍ലൈനുകളും രാജ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി അറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























