ഏഴ് വര്‍ഷത്തെ നിയമ പോരാട്ടം ഫലം കണ്ടു... നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്.... രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദിയെന്നും ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും നിര്‍ഭയയുടെ അമ്മ

ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. നിര്‍ഭക്കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനു പിന്നാലെയായിരുന്നു ആശാദേവിയുടെ പ്രതികരണം. നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇന്നത്തെ ദിവസം വനിതകളുടേതാണെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ തൂക്കിലേറ്റിയത്. വെള്ളിയാഴ്ച കാലത്ത് 5.30ന് തിഹാര്‍ ജയില്‍ സമുച്ചയത്തിലെ മൂന്നാം നമ്പര്‍ സെല്ലിന് സമീപത്ത് ഒരുക്കിയ തൂക്കുമരത്തിലാണ് നാലു പേരുടെയും ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വര്‍ഷവും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്.
തങ്ങളില്‍ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്നും വധശിക്ഷ തടയണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് ഠാകുര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതികള്‍ തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വിചാരണ കോടതി ഹരജി തള്ളിയതോടെ പ്രതികളുടെ അഭിഭാഷകന്‍ രാത്രിയില്‍ തന്നെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. തുടര്‍ന്ന് ഹൈകോടതിയും പുലര്‍ച്ചെ മൂന്നു മണിയോടെ സുപ്രീംകോടതിയും പ്രതികളുടെ ആവശ്യം തള്ളകുകയായിരുന്നു. നേരത്തെ, പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു.
വധശിക്ഷ നടപ്പാക്കി അര മണിക്കൂറിന് ശേഷം ആറു മണിയോടെ നാലു മൃതദേഹങ്ങളും കഴുമരത്തില്‍ നിന്ന് നീക്കി. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയോ പൊലീസിന്റെ നേതൃത്വത്തില്‍ മറവു ചെയ്യുകയോ ചെയ്യും.
https://www.facebook.com/Malayalivartha

























