മധ്യപ്രദേശിലെ മുഴുവന്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും രാജി സ്വീകരിച്ച് സ്പീക്കര്‍; കമല്‍നാഥ് വിശ്വാസ വോട്ടിന് കാത്തുനിന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മധ്യപ്രദേശിലെ വിമതരായ 16 കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും രാജി സ്വീകരിച്ച് നിയമസഭ സ്പീക്കര്‍ എന്‍.പി പ്രജാപതി. മാര്‍ച്ച് 10നാണ് വിമത എം.എല്‍.എമാര്‍ രാജി നല്‍കിയത്. മറ്റ് ആറ് വിമത എം.എല്‍.എമാരുടെ രാജി നേരത്തെ തന്നെ സ്പീക്കര്‍ സ്വീകരിച്ചു.
വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബംഗളൂരുവിലായിരുന്ന വിമത എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സ്പീക്കര്‍ രാജി അംഗീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.മുഖ്യമന്ത്രി കമല്‍നാഥ് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജി സമര്‍പ്പിക്കാനാണ് സാധ്യത.
വിശ്വാസ വോട്ടെടുപ്പ് നിയമപ്രകാരം തന്നെ നടത്തണമെന്നും വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടത്തുന്നത് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























