മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു; 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു; നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി; സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക്....

മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണമുന്നയിച്ചാണ് രാജി . കോടിക്കണക്കിനു രൂപ മുടക്കിയാണ് ബിജെപി തന്റെ എംഎൽഎമാരെ രാജി വയ്പ്പിച്ചത്. ജനാധിപത്യ മൂലങ്ങൾ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനു നിൽക്കാതെയാണ് രാജി.
15 മാസം സംസ്ഥാനത്തെ ശരിയായ ദിശയിൽ നയിക്കാനാണു ശ്രമിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. എന്റെ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബിജെപി ഞങ്ങളെ ഉന്നം വച്ചു തുടങ്ങിയെന്നും കമൽനാഥ് പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിനു മുൻപു നടന്ന പത്രസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. ഉടൻ ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും കമൽനാഥ് അറിയിച്ചു. ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.
ഒരു അട്ടിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതിനിടെ ഒരു ബിജെപി എംഎല്‍എ രാജിവെച്ചതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























