നിർഭയ കേസിൽ ഏറ്റവും ക്രൂരത കാട്ടിയ , പ്രായ പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ രക്ഷപ്പെട്ട ആ പതിനേഴുകാരന്‍ ഇപ്പോള്‍ പാചകക്കാരൻ.... ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നു...എന്നിട്ടും പ്രായത്തിന്റെ ആനുകൂല്യം ഇവന് കിട്ടി ..ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും ക്രൂരമായി പെരുമാറി എന്ന സത്യം നീതിന്യായ കോടതിക്ക് മുൻപിൽ വിറങ്ങലിച്ചു നിന്നു

നിർഭയ കേസിലെ നാലുപ്രതികളെ ഇന്ന് രാവിലെ തൂക്കിലേറ്റി...ഇന്ന് പുലർച്ചെ 5.30ന് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നീതിന്യായ പീഠം നടപ്പിലാക്കുമ്പോൾ ഒരാൾക്കൊഴികെ ബാക്കി അഞ്ചു പ്രതികൾക്കും മരണ ശിക്ഷ തന്നെ കിട്ടി എന്നാശ്വസിക്കാം
മനുഷ്യത്വം മരിച്ചുപോയ ആ രാത്രിയിൽ കൂട്ടാളികളായി അവർ ആറുപേരുണ്ടായിരുന്നു.. അതിൽ രാം സിംഗ് എന്ന മുപ്പത്തിനാലുകാരനെ 2013ല്‍ തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന നിയമത്തിന്റെ അനര്‍ഹമായ ആനുകൂല്യം പറ്റിയാണ് പതിനേഴുകാരന്‍ രക്ഷപ്പെട്ടത്. പതിനൊന്നാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാട് വിട്ട് ഡല്‍ഹിയിലെത്തിയ പതിനേഴുകാരന്‍ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ ബസിലെ ക്ലീനറായിരുന്നു.
ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നുവെന്നു വിചാരണവേളയിൽ പുറത്തുവന്ന വിവരങ്ങളാണ്.എന്നിട്ടും പ്രായത്തിന്റെ ആനുകൂല്യം ഇവന് കിട്ടി ..ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും ക്രൂരമായി പെരുമാറി എന്ന സത്യം നീതിന്യായ കോടതിക്ക് മുൻപിൽ വിറങ്ങലിച്ചു നിന്നു
പെണ്‍കുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നു. വിചാരണവേളയില്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം നല്‍കി. തുടര്‍ന്ന് ബോര്‍ഡിന്റെ തിരുത്തല്‍ കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറില്‍ വിട്ടയച്ചു.
തുടര്‍ന്ന് ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം. സൗത്ത് ഇന്ത്യയില്‍ എവിടെയോ ഒരു പാചകക്കാരനായി ഇയാള്‍ കഴിയുന്നുണ്ട്. പുതിയ പേരും വിലാസവുമാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴിലുടമയ്ക്കും ഇയാളുടെ മുന്‍കാലവിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ എന്‍.ജി.ഒയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാല്‍ നിലവിലെ ജോലി സ്ഥലത്തു നിന്ന് ഇയാള്‍ക്ക് മറ്റൊരിടത്തേക്ക് നിയമനം നല്‍കും. കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതെന്നാണ് ഇവരുടെ വാദം.
പ്രതികളെ തൂക്കിലേറ്റിയതോടെ നിർഭയക്ക് നീതി കിട്ടിയെന്ന് പറയുമ്പോഴും ഇനിയൊരു നിർഭയ ഉണ്ടാകില്ല എന്ന് സമാധാനിക്കാൻ നമുക്കാവില്ല ...നിർഭയയുടെ 'അമ്മ പറഞ്ഞ വാക്കുകൾ കടമെടുത്താൽ ഇവിടെ ആദ്യം മാറേണ്ടത് നിയമമാണ് ...കുറ്റം ചെയ്‌താൽ തക്കതായ ശിക്ഷ ലഭിക്കുമെന്ന ഭയം ഇല്ലാത്തതാണ് തന്നെയാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണവും
https://www.facebook.com/Malayalivartha
























