പെണ്‍കുട്ടിയെ ബസിലേക്ക് വിളിച്ചു കയറ്റിയ കുട്ടികുറ്റവാളി; കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന ഒറ്റക്കാരണത്താൽ നിയമത്തിന്റെ പഴുതീലൂടെ കഴുമരം ഒഴിവായ പതിനേഴുകാരന്‍; പ്രായപൂര്‍ത്തിയാകാതെ തടിയൂരിയ ആ പിശാച് ഇന്ന് ദക്ഷിണേന്ത്യയിലോ..?

2020 മാര്‍ച്ച് 20 ഭാരതത്തിലെ ഓരോ പെണ്‍മക്കളുടെയും അവരുടെ അമ്മമാരുടെയും ദിവസമാണെന്ന് വിശേഷിപ്പിക്കാം. നീതി നടപ്പിലായ ദിനം. മകളെ നഷ്ടമായ ഒരു അമ്മയുടെ പോരാട്ട വീര്യത്തിന്റെ പേരിലും എന്നെന്നും ഓര്‍മിക്കപ്പെടുന്ന ദിനം. എത്ര വൈകിപ്പിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ അനിവാര്യമായ ശിക്ഷാവിധി നടപ്പാകുമെന്നതിന്റെ നേര്‍സാക്ഷ്യം. അതെ.. നിര്‍ഭയയുടെ ഘാതകര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ 5.30ന് പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷ നീതിന്യായ പീഠം നടപ്പിലാക്കി. തൊട്ടുപിന്നാലെ ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ കൊവിഡ് ഭീതി് പോലും അവഗണിച്ച് തീഹാര്‍ ജയിലിന് മുന്നില്‍ ഒത്തുകൂടിയ നൂറുകണക്കിന് ആളുകള്‍ ആഹ്‌ളാദാരവങ്ങള്‍ മുഴക്കുകയായിരുന്നു. നിര്‍ഭയ കേസില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു.
അവസാന മണിക്കൂറുകളില്‍ പോലും ശിക്ഷ നീട്ടിവയ്പ്പിക്കാനും വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ കുറ്റവാളികളഉടെ ഭാഗത്തു നിന്നും ഉണ്ടായി. വധശിക്ഷ മാറ്റി വയ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുപ്രീം കോടതി തളളിയത്. കോടതി തീരുമാനം വന്നതിനു പിന്നാലെ നാലരയോടെയാണ് പ്രതികളെ ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്. ഇതോടെയാണ് മൂന്നം വട്ടം മാറ്റിവയ്‌ക്കേണ്ടി വന്ന മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കാനായത്. അതേസമയം, ആറുപേര്‍ പ്രതികളായ കേസില്‍ രാം സിംഗ് എന്ന മുപ്പത്തിനാലുകാരനെ 2013ല്‍ തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളായിരുന്നു നിര്‍ഭയയെ ഏറ്റവും ക്രൂരമായി അക്രമിച്ചതെന്ന് അന്ന് കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവുമൊടുവില്‍ നിര്‍ഭയയുടെ ഘാതകരില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും ശിക്ഷലഭിച്ചിരിക്കുന്നു. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന നിയമത്തിന്റെ പഴുതീലൂടെ പറ്റി പതിനേഴുകാരന്‍ മാത്രം രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ബസിലേക്ക് വിളിച്ചു കയറ്റിയത് ഈ കുട്ടികുറ്റവാളിയായിരുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് 11ാം വയസില്‍ വീടുവിട്ടു ഡല്‍ഹിയിലെത്തിയ ചരിത്രമാണ് ഇയാള്‍ക്കുള്ളത്. ബസിലെ ക്ലീനറായി ജോലി ചെയ്തു. വിചാരണവേളയില്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം നല്‍കി. തുടര്‍ന്ന് ബോര്‍ഡിന്റെ തിരുത്തല്‍ കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറില്‍ വിട്ടയച്ചു.
തുടര്‍ന്ന് ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ നിയന്ത്രണത്തിലായിരുന്നു ഇയാളുടെ ജീവിതം. ദക്ഷിണേന്ത്യയില്‍ എവിടെയോ ഒരു പാചകക്കാരനായി ഇയാള്‍ കഴിയുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന. പുതിയ പേരും വിലാസവുമാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. തൊഴിലുടമയ്ക്കും ഇയാളുടെ മുന്‍കാല വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ എന്‍.ജി.ഒയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാല്‍ നിലവിലെ ജോലി സ്ഥലത്തു നിന്ന് ഇയാള്‍ക്ക് മറ്റൊരിടത്തേക്ക് നിയമനം നല്‍കും. കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതെന്നാണ് ഇവരുടെ വാദം.
2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാല്‍സംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആ യുവതിയുടെ ജനനേന്ദ്രിയം പൂര്‍ണമായി തകര്‍ന്നിരുന്നു. നടുറോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന അവളെ കണ്ട ആദ്യ ദൃക്‌സാക്ഷിയുടെ വിവരണം ഭീകരമായിരുന്നു. പ്രസവിച്ചുവീണ കിടാവിന്റെ അവസ്ഥയിലായിരുന്നത്രെ അവള്‍. 13 ദിവസം ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഡിസംബര്‍ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയര്‍ന്നു. പിടിയിലായ പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ പൊതുവികാരം. പ്രതീക്ഷിച്ചതുപോലെ അവര്‍ക്കു വധശിക്ഷതന്നെ വിധിച്ചു.
https://www.facebook.com/Malayalivartha

























