കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബി.ജെ.പി നേതാവും

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജയുടെ മകനും പാര്‍ലമെന്റ് അംഗവുമായ ദുഷ്യന്ത് സിംഗും. കണിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് നേരെ പോയത് പാര്‍ലമെന്റിലേക്ക്.
മനോജ് തിവാരി, സുരേന്ദ്ര സാഗര്‍ നിഷികാന്ത് എന്നിവരുടെ അടുത്താണ് ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്. കുറച്ചുനാളായി ലണ്ടനിലായിരുന്ന കണിക മാര്‍ച്ച് 15നാണ് നാട്ടിലെത്തിയത്. അധികൃതരെ വിവരം അറിയിക്കാതെ ഇവര്‍ പുറത്തിറങ്ങുകയും. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു.
രോഗം സ്ഥിരീകരിച്ചതോടെ കണികയുടെ പിതാവ് രാജീവ് കപൂര്‍ ഇവര്‍ നടത്തിയ പാര്‍ട്ടിയുടെ വിവരങ്ങള്‍ ആജ് തക് ന്യൂസിന് നല്‍കിയിട്ടുണ്ട്. നാനൂറിലധികം പേരാണ് കണികയുടെ വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഗായികയുടെ ഔദ്യോഗിക പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി പനി അനുഭവപ്പെടുന്നുണ്ടെന്നും പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതായുമാണ് ഗായിക വ്യക്തമാക്കിയത്. താനും കുടുംബവും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഗായിക പ്രസ്താവനയിൽ അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് വരികയാണെന്നും കണിക വ്യക്തമാക്കി. കൊറോണ ഭീതിക്കിടെ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് ഗായിക ആരാധകരോട് നിർദേശിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കൊറോണ പരിശോധന നടത്താനും ഗായിക ആവശ്യപ്പെടുന്നുണ്ട്
https://www.facebook.com/Malayalivartha
























