ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 223; ഇവരിൽ 32 പേർ വിദേശികൾ; പുതുച്ചേരിയിൽ നിരോധനാജ്ഞ, കനത്ത ജാഗ്രതയിൽ രാജ്യം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രോഗബാധിതരിൽ 32 പേർ വിദേശികൾ ആണ്. ഇതിന് പിന്നാലെ കേരളത്തിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. നേരത്തെ രോഗബാധ സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചത്.
ഇവരിൽ ഒരാൾ സ്ത്രീയാണ്. അഞ്ച് പേർക്കും 60 വയസിന് മുകളിലാണ് പ്രായം. ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിതീകരിച്ചു . കേരളത്തിലും ഗുജറാത്തിലും രോഗം സ്ഥിതീകരിച്ചവരുടെ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ്സൂചന.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി വീഡിയോ കോൺഫ്രൻസിലൂടെ സ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെയാണ് വിസ നീട്ടുന്നത്.
അതേസമയം, തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിതീകരിച്ചത് . രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യാനം മേഖല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നാല് പേരിൽ കൂടുതൽ കൂട്ടം ചേർന്ന് നിൽക്കുന്നതിനാണ് വിലക്കേർപ്പെടുത്തി.
മുംബൈയിൽ അവശ്യ സേവനങ്ങൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും കടകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും അടയ്ക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവ് നൽകി . അതേസമയം, പൊതുഗതാഗതം നിർത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























