Widgets Magazine
09
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കുന്നു.... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും


കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.... പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...


തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം വിജയ് സ്വന്തമാക്കി... കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണ വിജയ്ക്ക്..ഉടൻ പ്രഖ്യാപനം..


ഇന്ത്യയിൽ കാലവർഷം തിരിച്ചെത്തുന്നു..തമിഴ്‌നാട്, പുതുച്ചേരി, കേരളം, മാഹി എന്നിവിടങ്ങളിൽ അടുത്ത ഏഴ് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത..കാലാവസ്ഥ തകിടം മറിയുന്നു..

കോവിഡ് 19 കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കും... തമിഴ്‌നാട്ടിലെ കാര്‍ഷിക ജോലികളും വിളവെടുപ്പും മുതല്‍ വില്‍പനവരെയുള്ള മേഖലകളെ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്

26 MARCH 2020 09:27 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെങ്ങും പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ കാര്‍ഷിക ജോലികളും വിളവെടുപ്പും മുതല്‍ വില്‍പനവരെയുള്ള മേഖലകളെ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചുതുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. തമിഴ്‌നാട്ടിലെ പഴം, പച്ചക്കറി അടക്കമുള്ള കൃഷികളും ലോക്ക് ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പഴം, പച്ചക്കറി, അരി തുടങ്ങിയവയ്ക്ക് കേരളം പ്രധാനമായി ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ് എന്നതുകൊണ്ടുതന്നെ ഇത് കേരളത്തെയും ബാധിച്ചേക്കാവുന്ന സാഹചര്യമാണുള്ളത്.തമിഴ്‌നാട്ടിലും കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളിലും വിപണിയില്ലാത്തത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില്‍പനയെ ബാധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കുനീക്കത്തില്‍ തടസ്സം നേരിടുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നതായി കര്‍ഷകരും വ്യാപാരികളും പറയുന്നു. തൊഴിലാളികളെ ലഭ്യമല്ലാതായതോടെ വേനല്‍ക്കാല നെല്‍കൃഷി താറുമാറായിരിക്കുകയാണ്. പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. 15 ലക്ഷം ഏക്കറോളം തമിഴ്‌നാട്ടില്‍ നെല്‍കൃഷിയുണ്ട്. ജോലിക്കാരെ ലഭിക്കാത്തതു മൂലം കാര്‍ഷിക ജോലികള്‍ മുടങ്ങിയതിനാല്‍ തുടര്‍ ജോലികള്‍ നടക്കാത്ത സാഹചര്യമാണ്. വന്‍ നഷ്ടമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. അതുപോലെ, തമിഴ്‌നാട്ടില്‍ എട്ട് ലക്ഷം ഏക്കര്‍ സ്ഥലത്ത് നിലക്കടല കൃഷിചെയ്യുന്നുണ്ട്. ഇതും വിളവെടുക്കാനാവാതെ നശിക്കുകയാണ്.

കേരളത്തിലേയ്‌ക്കെത്തുന്ന തണ്ണിമത്തന്റെ വലിയൊരു ഭാഗം തമിഴ്‌നാട്ടില്‍നിന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തണ്ണിമത്തന്‍ വിളവെടുക്കാനും വിപണിയില്‍ എത്തിക്കാനുമാവുന്നില്ല. നേന്ത്രവാഴ കൃഷിയും സമാനമായവിധത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
പഴവര്‍ഗങ്ങള്‍, പൂവ് തുടങ്ങിയ കൃഷികള്‍ക്കാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. വിളവെടുത്താല്‍ അധിക ദിവസം ഇവ കേടുകൂടാതെ സൂക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കിട്ടേണ്ടതിന്റെ പാതി വിലപോലും നിലവിലെ അവസ്ഥയില്‍ ഇവയ്ക്ക് ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉല്‍പന്നങ്ങള്‍ കോള്‍ഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും...  (24 minutes ago)

എറണാകുളത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി... ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും  (28 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്...  (54 minutes ago)

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...  (1 hour ago)

  ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെരച്ചിലിനൊടുവിൽ.... പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിൽ...  (2 hours ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, തുലാം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ടിക്കറ്റിൽ ഇനി സ്ത്രീയും പുരുഷനും .... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...  (2 hours ago)

ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവര്‍ണര്‍  (10 hours ago)

ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍  (10 hours ago)

കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി  (11 hours ago)

ദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും  (11 hours ago)

സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍  (11 hours ago)

Malayali Vartha Recommends