ഇത്രയും ആയിട്ടും അഹങ്കാരത്തിന് കുറവില്ല... ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് യുവതി ചെയ്തത്?
കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അത് കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവര്‍ കുറവൊന്നുമല്ല. സര്‍ക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ആളുകള്‍ കറങ്ങി നടക്കുന്നു. ലോക്ക് ഡൗണ്‍ ലംഘനത്തിന് കേരളത്തിലടക്കം നിരവധിപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
അതിനിടെയാണ് കൊല്‍ക്കത്തയിലും സമാനമായ അനുഭവം പൊലീസിന് നേരിടേണ്ടി വന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്തതിന് സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി ഉദ്യോഗസ്ഥനു മേല്‍ രക്തം തെറിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.
കൊല്‍ക്കത്തയിലെ പി എന്‍ ബിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. കാറില്‍ സുഹൃത്തിനൊപ്പം വന്ന യുവതിയെ പൊലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ മരുന്ന് വാങ്ങാന്‍ വന്നതെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് പ്രിസ്ക്രിപ്ഷന് ചോദിച്ചതോടെ യുവതിയുടെ മട്ടും ഭാവവും മാറി. പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. കൂടാതെ ശരീരത്തില്‍ മുമ്ബുണ്ടായിരുന്ന മുറിവില്‍ നിന്ന് രക്തം വരുത്തിയ ഇവര്‍ അത് പൊലീസ് ഉദ്യോഗസ്ഥന്റെ ഷര്‍ട്ടില്‍ തെറിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha