കോവിഡ്-19; ലോകത്താകെ 5,56,134 പേര്‍ക്ക് കൊറോണ ; മരണം 25,000 കടന്നു
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ഇതിനോടകം തന്നെ ലോകത്താകമാനം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 25,000 കടന്നു. 199 രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചിരിക്കുകയാണ്. 25,237 പേരാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് ലോകത്ത് മരണമടഞ്ഞത്. ലോകത്താകെ 5,56,134 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,28,717 പേര് രോഗവിമുക്തി നേടി. 4,02,180 പേര് ചികിത്സയിലാണ്. ഇതില്‍ 21,062 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനില്‍ 493 പേരാണ് കൊറോണ ബാധിച്ച് ഇന്ന് മരണമടഞ്ഞത് . ഇതോടെ സ്പെയിനില്‍ മരണസംഖ്യ 4,858 ആയി. 6,273 പുതിയ കേസുകളാണ് സ്പെയിനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 64,059 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും അധികം പേര് കോവിഡ് ബാധിച്ച് മരിച്ചത് സ്പെയിനിലാണ്. കൊറോണ സര്‍വനാശം വിതച്ച ഇറാനിലും മരണനിരക്കില്‍ കുറവില്ല. ഇന്ന് മാത്രം 144 മരണങ്ങളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ 2,378 ആയി. അമേരിക്കയിലാണ് കോവിഡ്-19 ബാധിതര്‍ കൂടുതല്‍. 85,762 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 82,588 പേര് ഇപ്പോഴും ചികിത്സയിലാണ്. 1,306 പേര് അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു.
സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്ബര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര് കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി.
ഇതു വരെ മൂന്ന് മരണം മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രണ്ടെണ്ണം മദീനയിലും ഒരാള്‍ മക്കയിലും. മൂന്ന് പേരും വിദേശികളാണ്. രാജ്യത്ത് ആറ് പേര് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. സൗദി തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം വേഗത്തില്‍ കൂടിയത്. ഇവിടെ ചിലര്‍ക്ക് സാമൂഹിക സമ്ബര്ക്കത്തലൂടെ അസുഖം പടര്‍ന്നതാണ് ഇതിന് കാരണം. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ റിയാദില്‍ ആകെയുള്ള രോഗികളുടെ എണ്ണം 450 ആയി. കിഴക്കന്‍ പ്രവിശ്യയില്‍ ഇരുന്നൂറ് കവിഞ്ഞു.
https://www.facebook.com/Malayalivartha