പശ്ചിമ ബംഗാളിന്റെ കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി....
പശ്ചിമ ബംഗാളിന്റെ കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് നേരിട്ട് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
പത്ത് മിനിറ്റോളം ഇരുനേതാക്കളും സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മമതയെ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരാഞ്ഞു.
"
https://www.facebook.com/Malayalivartha