മഹാരാഷ്ട്രയില്‍ ആറ് കൊറോണ പോസിറ്റീവ് കേസുകള്‍ കൂടി.... രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 854 ആയി
മഹാരാഷ്ട്രയില്‍ ആറ് കൊറോണ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 159ഉം, രാജ്യത്ത് 854ഉം ആയി. നാഗ്പൂരില്‍ നിന്നുള്ള ഒരാള്‍ക്കും, മുംബൈയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കുമാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 19 പേരാണ് കോവിഡ് ബാധിതരായി ഇന്ത്യയില്‍ ഇതുവരെ മരിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കേരളത്തില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 1.10,299 പേര് നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച മാത്രം 39 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha