മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ രാജസ്ഥാനിലേക്ക് പോയ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ രാജസ്ഥാനിലേക്ക് പോയ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മുംബൈ- അഹമ്മദാബാദ് ദേശിപാതയിലെ ബഹറോള് ഗ്രാമത്തിലാണ് അപകടം നടന്നത്. രാജസ്ഥാനിലെ ബസ്വാഡ സ്വദേശികളായ കലുറാം ഭഗോര(18),നിഖില്‍ പാണ്ഡ്യ(32), രമേശ് ഭട്ട്(55), നരേഷ് കലസുവ(18) എന്നിവരാണ് മരിച്ചത്.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഗതാഗത സൗകര്യം തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്ക് നടന്ന് പോയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha