കൊവിഡ്19; തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം അൻപതായി...ഇന്ന് സ്ഥിതീകരിച്ചത് എട്ടുപേർക്ക്...ഒരു കുടുംബത്തിലെ നാലുപേർക്ക് സ്ഥിതീകരിച്ചു...സ്ഥിതീകരിച്ചവരിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞും
തമിഴ്നാട്ടിൽ ഇന്ന് കൊവിഡ്19 സ്ഥിതീകരിച്ചത് എട്ടു പേർക്ക്. ഒരു കുടുംബത്തിലെ നാല് പേരടക്കം എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികളാണ്. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി ഉയർന്നു.
കർണാടകയിൽ ഇന്നു ഏഴ് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചൻ കോട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അഞ്ച് സഹപ്രവർത്തകർക്ക് കൂടി രോഗം കണ്ടെത്തി.
അതേസമയം കേരളത്തിൽ ആകെ 202 പേർക്ക് രോഗം കണ്ടെത്തി. ഇവരിൽ 181 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ളത് കാസർകോട്ടാണ്. 84 പേരിൽ ഇവിടെ രോഗം സ്ഥിരീകരിച്ചത് . കണ്ണൂരിൽ 34 പേരിൽ ആണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് . എറണാകുളം ജില്ലയിൽ -14, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ -9, തിരുവനന്തപുരം ജില്ലയിൽ -7, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ -5, കോട്ടയം ജില്ലയിൽ -3, കൊല്ലം, ഇടുക്കി ജില്ലകളിൽ -2, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിൽ -1 എന്നിങ്ങനെയാണ് കൊവിഡ് 19 ബാധിതരുടെ കണക്കുകൾ. വയനാട് ആലപ്പുഴ ജില്ലകളിലാണ് വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറവ്.
https://www.facebook.com/Malayalivartha