Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ലോക്ക് ഡൗണ്‍ മടുപ്പിക്കുന്നോ. അതിജീവിക്കാന്‍ വീട്ടുതടങ്കല്‍ കാലത്തെ ടിപ്‌സുമായി ഒമര്‍ അബ്ദുള്ള.. വീഡിയോകളുമായി പ്രധാനമന്ത്രി മോദി... രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മോദി

30 MARCH 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...

ലോക്ക് ഡൗണ്‍ മടുപ്പിക്കുന്നോ. അതിജീവിക്കാന്‍ വീട്ടുതടങ്കല്‍ കാലത്തെ ടിപ്‌സുമായി ഒമര്‍ അബ്ദുള്ള. തീര്‍ന്നില്ല. തന്റെ ആരോഗ്യരഹസ്യം യോഗ, നിങ്ങളുടേത് പങ്കുവെക്കൂ. വീഡിയോകളുമായി പ്രധാനമന്ത്രി മോദി. രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി തന്റെ ആരോഗ്യദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചു. ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം'. തന്റെ വീഡിയോകള്‍ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു.
ഇന്നലത്തെ മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചത്. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോക്ക് ഡൗണ്‍ കാലത്തെ മടുപ്പിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്ന് ആലോചിച്ചിരിക്കുകയാണോ. എങ്കില്‍ അത്തരം സാഹചര്യങ്ങളെ അതീജീവിക്കാനുള്ള പൊടിക്കൈകളാണ് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുന്നോട്ടുവച്ചിരിക്കുന്നത്. കഴിഞ്ഞ 232 ദിവസത്തോളമായി വീട്ടുതടങ്കലില്‍ കഴിഞ്ഞ അനുഭവത്തില്‍ നിന്നാണ് ലോക്ക് ഡൗണ്‍ നിയന്ത്രണത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന് ഒമര്‍ പറയുന്നത്. ശുദ്ധവായു ശ്വസിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ജനാലകള്‍ തുറന്ന് ദീര്‍ഘമായി ശ്വസിക്കു- അദ്ദേഹം ട്വീറ്റ് ചെയ്തു. ആര്‍ക്കെങ്കിലും ക്വാറന്റൈന്‍, അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ. എനിക്കാണെങ്കില്‍ അക്കാര്യത്തില്‍ മാസങ്ങളുടെ പരിചയമുണ്ട്. ജയിലിലായിരുന്നപ്പോള്‍ എനിക്ക് കൃത്യമായ ചിട്ടകളുണ്ടായിരുന്നു. നഷ്ടബോധം, ലക്ഷ്യമില്ലാത്ത അവസ്ഥ എന്നിവയെ മറികടക്കാന്‍ ചിട്ടയായ ജീവിത രീതി സഹായിക്കും. വ്യായാമം ചെയ്യുക, ചെയ്തുകൊണ്ടേയിരിക്കുക. ഇതില്‍ കൂടുതല്‍ ഇക്കാര്യം ഊന്നിപ്പറയാന്‍ എനിക്ക് സാധിക്കില്ല. ഇടനാഴികളില്‍ കൂടി നടക്കുക, നടകള്‍ കയറി ഇറങ്ങുക- അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ ലഘുവായ സംഗീതം കേട്ടുകൊണ്ട് ദീര്‍ഘമായി ശ്വസിക്കുക, അത് വളരെയധികം സഹായം ചെയ്യും.
ആശങ്കയാണ് ഒരു പ്രധാന പ്രശ്‌നം. ഇടുങ്ങിയ സ്ഥലങ്ങളെ ഭയപ്പെടുമെന്നോ, തുറന്ന ഒരു മുറിക്കുള്ളില്‍ അകപ്പെടുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എം.ആര്‍.ഐ മെഷിനകത്ത് കയറിയ ആളെപ്പോലെയായിരുന്നു എന്റെ അവസ്ഥ- വീട്ടുതടങ്കല്‍ കാലത്തേ ഓര്‍മിച്ച് ഒമര്‍ ട്വീറ്റ് ചെയ്തു.
കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനായി ഇളവുകള്‍ അനുവദിക്കണമെന്ന് ഒമര്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് മരുന്നും പാലും പച്ചക്കറികളുമടക്കമുള്ള അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താമസസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് തടയാന്‍ അധികൃതര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഒമര്‍ ആവശ്യപ്പെട്ടു.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (29 minutes ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (35 minutes ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (45 minutes ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (54 minutes ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (1 hour ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (1 hour ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (1 hour ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (2 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (2 hours ago)

Malayali Vartha Recommends