Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്... ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1251 ആയി, ഇന്നലെ മാത്രം 11 പേര്‍ മരിച്ചു, രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 32 പേര്‍

31 MARCH 2020 12:03 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1251 ആയി. 32 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.11 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 102 പേരുടെ രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. ഇതോടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97ആയി. രണ്ട് പേരാണ് ഡല്‍ഹിയിലിതുവരെ മരിച്ചത്. സമൂഹ വ്യാപന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ലോക്ക് ഡൗണ്‍ 21 ദിവസം കഴിഞ്ഞും നീട്ടുമെന്ന ഊഹാപോഹങ്ങളെയും സര്‍ക്കാര്‍ ഖണ്ഡിച്ചു. അടുത്ത മാസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തില്‍ പ്രചരിച്ച സമൂഹമാധ്യമ സന്ദേശം വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു. രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കോവിഡ് ഇപ്പോഴും സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ല്‍ നിന്ന് 1000ത്തിലേക്കെത്താന്‍ 12 ദിവസമെടുത്തു.മറ്റ് രാജ്യങ്ങളില്‍ ഈ വര്‍ധന അതിവേഗം സംഭവിച്ചിരുന്നു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടനേകം പേരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. പങ്കെടുത്തവരില്‍ ആറു പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചിരുന്നു. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും റൂട്ട് മാപ്പും ശേഖരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 2,000 ആളുകളാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തിനെത്തിയത്.ഇതില്‍ പങ്കെടുത്ത് 200ലധികം ആളുകള്‍ വിവിധ ഇടങ്ങളിലായി ഐസൊലേഷനിലാണ്.

ചടങ്ങില്‍ പങ്കെടുത്ത ആന്‍ഡമാനില്‍ നിന്നുളള്ള ഒമ്പത് പേര്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ 30 ബസ്സുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നുവെന്ന വിവരവമുണ്ട്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് ഇതുവരെ 38,442പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ 3,501 ടെസ്റ്റുകളും ഞായറാഴ്ചയാണ് നടത്തിയത്.47 സ്വകാര്യലാബുകള്‍ക്കും ടെസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 1,334 ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളിലും നടത്തി. ലോക്ക്ഡൗണില്‍ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിയമസഭാ ആംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends