കൊവിഡ് 19; പൊരുതാനുറച്ച് ഇന്ത്യൻ റെയിൽവേയും...ബോഗികൾ ഐസൊലേഷൻ വാർഡുകളായി മാറുന്നു...ശുചിമുറികൾ, പാൻട്രികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാകും

ലോകമൊട്ടാകെയുള്ള ജനത കൊവിഡ് ഭീതിയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ലോകരാഷ്ട്രീയങ്ങൾ എല്ലാം തന്നെ മഹാമാരിയെ നേരിടാനുള്ള തീവ്ര ശ്രമത്തിലാണ്.ലോകത്താകമാനം കൊവിഡ് 19 ബാധിതർ ഏഴുലക്ഷം കവിഞ്ഞു.മുപ്പത്തിയേഴായിരത്തോളം പേർക്ക് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞു.ഇന്ത്യയും വളരെ കരുതലോടെയാണ് ഓരോ നടപടികളും സ്വീകരിക്കുന്നത്. കൊറോണയെ പൊരുതി തോൽപ്പിക്കാൻ സജ്ജരായി ഇന്ത്യൻ റെയിൽവേയും രംഗത്തുവന്നിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് സർവീസുകളില്ലാത്ത ട്രെയിനിലെ ബോഗികൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയാണ് ഇന്ത്യൻ റെയിൽവേ അഭിമാനമായി മാറുന്നത്.
ഇതുവരെ ജനങ്ങളെ വീടുകളിലേക്കും ഓഫീസിലേക്കും ഇന്ത്യയിലെമ്പാടും കൊണ്ട് നടന്ന് ബോഗികൾ ഇന്ന് സ്വന്തം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആശുപത്രി വാര്‍ഡുകളായി മാറുകയാണ്.മാർച്ച് 28 ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ചില ട്രെയിനുകളുടെ കോച്ചുകളെ ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റാമെന്ന് അറിയിച്ചത്.ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ , മാർച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൗണിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേ രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു.രോഗത്തിന്‍റെ സമൂഹവ്യാപന സ്വഭാവം പ്രവചനാതീതമായതിനാല്‍ ഓരോ ദിവസവും കൂടുതല്‍ രോഗികള്‍ ആശുപത്രികളിലേക്കെത്തുന്ന സ്ഥിതിയുണ്ടാകാം. ഇതുമൂലം ആശുപത്രിക്കിടക്കകള്‍ നിറഞ്ഞാല്‍ രോഗികളെ ചികിത്സിക്കുവാനുള്ള സ്ഥലപരിമിതിയാണ് ഇത്തരത്തിലൊരാശയത്തിലേക്ക് എത്താൻ കാരണമാകുന്നത്.
രോഗികള്‍ക്ക് സമാധാനമായി കിടക്കാന്‍ വൃത്തിയും ശുചിത്വവുമുള്ള ചുറ്റുപാടുകള്‍ റെയില്‍വേ വാഗ്ദാനം ചെയ്യുമെന്നും ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഒരു ബോഗിയില്‍ ഇത്തരത്തില്‍ ഒരു ഐസൊലേഷന്‍ ക്യാബിൻ പ്രോട്ടോടൈപ്പ് തയ്യാറാക്കപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടാൽ, ആഴ്ചയിൽ 10 കോച്ചുകളെ വീതം അത്തരത്തില്‍ വാർഡുകളാക്കി മാറ്റാനാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നീക്കം.കോവിഡ് -19 കേസുകളിൽ ഇന്ത്യയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ രോഗം ബാധിച്ച് 32 പേര്‍ മരിക്കുകയും 1251 പേര്‍ രോഗബാധിതരാകുകയും ചെയ്തിരിക്കുകയാണ്.രാജ്യത്ത് ഐസൊലേഷന്‍ വാർഡുകൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെന്‍റിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുറഞ്ഞത് ഒരു മീറ്ററെങ്കിലും (മൂന്ന് അടി) വിഭജിച്ച് കിടക്കകൾ സ്ഥാപിക്കാം. മാത്രമല്ല, കോവിഡ് -19 രോഗികളെ ഒറ്റമുറികളില്‍ പാർപ്പിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു.
രോഗികൾക്കിടയിൽ മതിയായ അകലം ഉറപ്പാക്കുന്നതിന് കോച്ചുകളിലെ മുകളിലും മധ്യത്തിലുമുള്ള എല്ലാ ബർത്തുകളും റെയില്‍വേ നീക്കം ചെയ്യും.മുകളിലത്തെ ബെർത്തുകളിൽ കയറാൻ ഉപയോഗിക്കുന്ന പടികള്‍ നീക്കം ചെയ്യുന്നതുൾപ്പെടെ ഇടനാഴി, കുളിമുറി എന്നിവിടങ്ങളും പരിഷ്കരിക്കും.വാർഡുകളിൽ കിടക്കകളുടെയും മറ്റ് തരത്തിലുള്ള ഫർണിച്ചറുകളുടെയും ആവശ്യകത റെയിൽവേ തന്നെ നിറവേറ്റും.
https://www.facebook.com/Malayalivartha