ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിനായി മുങ്ങിക്കപ്പലിലെത്തിയ മലയാളി വക്കം അബ്ദുൾ ഖാദർ എന്ന കേരളത്തിന്റെ ഭഗത് സിങ്!

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചതിനു തൂക്കിലേറ്റപ്പെട്ട ഏക മലയാളി. കേരളത്തിന്റെ ഭഗത് സിങ്.
1917 മെയ് 25 -ന് തിരുവനന്തപുരത്തിനടുത്ത് വക്കത്ത് വാവക്കുഞ്ഞ് -ഉമ്മസലുമ്മ ദമ്പതികളുടെ നാലാമത്തെ മകനായി മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതത്തിലും ഫുട്ബാളിലും കമ്പക്കാരന്‍ . ഒപ്പം സ്വാതന്ത്ര്യസമരത്തിലും. സ്‌കൂള്‍ കാലത്ത് തന്നെ ദിവാന്‍ സര്‍ സി പിയുടെ മര്‍ദ്ദകഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി ഖാദര്‍. ഗാന്ധിയുടെ കേരളം സന്ദര്‍ശനത്തിടയില്‍ തീവണ്ടിമുറിയില്‍ കയറി അദ്ദേഹത്തിന്റെ കൈ മുത്തി ആ കുട്ടി. ഇരുപത്തൊന്നാം വയസ്സില്‍ തൊഴില്‍ തേടി മലേഷ്യക്ക് പോയി അവിടെ പൊതുമരാമത്ത് വകുപ്പില്‍ ചേര്‍ന്നു. പക്ഷെ അക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവിടെ പ്രവര്‍ത്തിച്ച ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിലായിരുന്നു ഖാദറിന് കൂടുതല്‍ താല്‍പ്പര്യം.
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്, ഐഎൻഎ എന്നിവയുടെ കേന്ദ്രമായിരുന്നു അക്കാലത്ത് മലയ. . ലീഗ് പ്രവര്‍ത്തകര്‍ ബോസിന്റെ ഐ എന്‍ എയില്‍ ചേര്‍ന്നപ്പോള്‍ ഖാദറും അതില്‍ ഉള്‍പ്പെട്ടു. മലേഷ്യയിലെ പെനാങില്‍ ഐ എന്‍ എ സൈനികര്‍ക്കുള്ള ഇന്ത്യന്‍ സ്വരാജ് ഇന്‍സ്റ്റിറ്റിയുട്ടില്‍ സൈനിക പരിശീലനത്തിന് ചേര്‍ന്ന ആദ്യത്തെ അമ്പതുപേരില്‍ ഖാദര്‍ ഉണ്ടായിരുന്നു.
1942 സെപ്തബര്‍ 18. ഖാദറിന് ഒരു സുപ്രധാന ദൗത്യം ഏല്‍പിക്കപ്പെട്ടു. ഇന്ത്യയിലെത്തി ബ്രിട്ടനെതിരെ സായുധയുദ്ധം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് ഐ എന്‍ എ സൈനികരില്‍ അദ്ദേഹവും ഉള്‍പ്പെട്ടു. പെനാങ് 20 എന്നറിയപ്പെട്ട ഈ ചാവേര്‍ സംഘത്തില്‍ പത്ത് പേര് അന്തര്‍വഹിനിയിലായിരുന്നു യാത്ര. 1942 സെപ്റ്റംബർ 18ന് രാത്രി 10 നാണ് അവർ മലേഷ്യയിലെ പെനാങ്ക് തുറമുഖത്തുനിന്ന് ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഒമ്പത് ദിവസത്തെ ഭീതിജനകമായ കടലിനടിയിലെ അനുഭവങ്ങൾക്കും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂർ കടപ്പുറത്ത് എത്തി. ഉടൻ പൊലീസ് പിടിയിലാവുകയും പിന്നീട് ബ്രിട്ടീഷ് പട്ടാളം മദ്രാസിലെ സെൻറ് ജോർജ് ഫോർട്ട് ജയിലിൽ അടക്കുകയും ചെയ്തു.. ജപ്പാന്റെ ചാരന്മാരെന്നാണ് അവര്‍ കരുതിയത്. മറ്റുള്ളവരും ഇന്ത്യയുടെ പലയിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടു. മദിരാശി ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജ് ജയിലിലായിരുന്നു ഖാദര്‍. ദേശദ്രോഹം ചുമത്തപ്പെട്ട ഇരുപതു പേരില്‍ അഞ്ച് പേര്‍ക്ക് തടവും തുടര്‍ന്ന് വധശിക്ഷയും വിധിക്കപ്പെട്ടു.
വക്കം ഖാദർ, അനന്തൻ നായർ, ഫൗജാ സിങ്, സത്യേന്ദ്ര ബർദാൻ, ബോണിഫസ് എന്നിവരെ 5 വർഷം തടവിനു ശേഷം തൂക്കിക്കൊല്ലാൻ വിധിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായി തന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലേറ്റണമെന്ന വക്കം ഖാദറിന്റെ ആവശ്യത്തെ തുടർന്ന് അദ്ദേഹത്തെയും അനന്തൻ നായരെയും ഒരുമിച്ചാണു 1943 സെപ്റ്റംബർ 10നു തൂക്കിലേറ്റിയത് .വന്ദേമാതരം എന്ന് ചൊല്ലിക്കൊണ്ടായിരുന്നു അദ്ദേഹം തൂക്കുമരത്തില്‍ കയറിയത്
സെപ്റ്റംബര്‍ 10, 1943. റംസാന്‍ മാസത്തിലെ ഏഴാമത്തെ ദിവസം. മുസ്‌ലിംകള്‍ പകല്‍സമയത്ത് വ്രതമനുഷ്ഠിക്കുന്ന മാസം. അരങ്ങേറാന്‍ പോവുന്ന ഒരു സംഭവത്തിന്റെ മുന്നൊരുക്കമായി മദ്രാസിലെ സെന്‍ട്രല്‍ ജയിലില്‍ അസാധാരണമായ നിശ്ശബ്ദത തളംകെട്ടിനിന്നു.
. ജയില്‍ സൂപ്രണ്ടിനോടൊപ്പം ആരാച്ചാര്‍ പ്രത്യക്ഷപ്പെട്ടു. നാലു തടവുകാരുടെ മുറികള്‍ തുറക്കപ്പെട്ടു. ആദ്യം ഖാദര്‍ പുറത്തുവന്നു. തുടര്‍ന്ന് അനന്തന്‍ നായര്‍, ഫൗജാസിങ്, ബര്‍ദാന്‍ എന്നിവരും. അവരാരും തന്നെ ആ രാത്രിയില്‍ ഉറങ്ങിയില്ല. ഖാദര്‍ സമയം ചെലവിട്ടത് ദീര്‍ഘമായ രണ്ടു കത്തുകള്‍ എഴുതിക്കൊണ്ടാണ്
അവരെല്ലാവരും മലയായിലെത്തിയത് ഒരു ജീവിതമാര്‍ഗം കണ്ടെത്താനും കുടുംബത്തിന്റെ പ്രയാസങ്ങള്‍ അകറ്റാനുമാണ്. പക്ഷേ, അവര്‍ സ്വപ്നഭൂമിയിലെത്തി അധികം വൈകാതെ തന്നെ വിദേശഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ആകാംക്ഷ അവരുടെ വഴിയില്‍ വിഘാതം സൃഷ്ടിച്ചു. അവര്‍ അവരുടെ ലക്ഷ്യം മറന്നു. കുടുംബത്തെയും വീടിനെയും എല്ലാം മറന്ന് രാജ്യത്തിനുവേണ്ടി സംഘടിച്ചു. ആ യാത്രയില്‍ അവര്‍ അനുഭവിച്ച യാതന വാക്കുകള്‍ക്കതീതമാണ്. അത് അവരെ സ്വന്തം രാജ്യത്തിലുള്ള തടവറയിലെത്തിച്ചു. ബ്രിട്ടീഷ് ഭരണം അവര്‍ക്ക് സമ്മാനിച്ചത് മരണശിക്ഷയായിരുന്നു.
കോടതിവിധിയില്‍ പറഞ്ഞത് മരണശിക്ഷ നടപ്പാക്കുന്നത് അഞ്ചു വര്‍ഷത്തെ കഠിനമായ ജയില്‍വാസത്തിനു ശേഷമായിരിക്കണമെന്നാണ്. ആ വിധിയാണ് നടപ്പാക്കിയിരുന്നതെങ്കില്‍ അവര്‍ നാലുപേരും സ്വതന്ത്രരാകുമായിരുന്നു. കാരണം 1947 - ല്‍ ഇന്ത്യ സ്വതന്ത്രമായി. അവര്‍ക്കും എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടായ ദൗര്‍ഭാഗ്യത്തിന്റെ ഭാഗമായി വേര്‍ഡ്‌സ്‌വര്‍ത്ത് എന്ന ഹൈക്കോടതി ജഡ്ജി, കീഴ്‌ക്കോടതിയുടെ വിധിയില്‍ മാറ്റം വരുത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തീകരിക്കുവാന്‍ കാത്തിരിക്കാതെ ശിക്ഷ ഉടന്‍ തന്നെ നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
ഖാദറും മറ്റു മൂന്നുപേരും ജയില്‍ സൂപ്രണ്ടിനു പിന്നാലെ തൂക്കുമരത്തിന്റെ സമീപത്തേക്ക് നടന്നു. അവരുടെ മുഖത്ത് ഭയമോ ദുഃഖമോ നിഴലിച്ചിരുന്നില്ല. ശക്തമായ കാല്‍വയ്പുകളോടെ അവര്‍ അവരുടെ അന്ത്യവിധിയിലേക്ക് നടന്നടുത്തു.
അവസാനമായി അവര്‍ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് സൂപ്രണ്ട് അവരോട് ചോദിച്ചു. ഖാദര്‍ മുന്നോട്ടു വന്ന് തനിക്ക് ഒരു ആഗ്രഹമുണ്ടെന്ന് അറിയിച്ചു. 'ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമെന്നുള്ള നിലയില്‍ ഞാന്‍ ഒരു ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറുവാന്‍ ആഗ്രഹിക്കുന്നു'- എന്ന് ഖാദര്‍ പ്രഖ്യാപിച്ചു. സൂപ്രണ്ടിന് ആ അപേക്ഷ നിരസിക്കുവാന്‍ കഴിയുമായിരുന്നില്ല; മുസ്‌ലിംകള്‍ക്കു വേണ്ടി ഒരു പ്രത്യേക രാജ്യം വേണമെന്നുള്ള ആവശ്യം മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് ഉന്നയിച്ചിരുന്നു..
അത് ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിലായിരിക്കും ചെന്നെത്തുക എന്നറിയാമായിരുന്ന ഖാദർ ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടിയുള്ള തന്റെ അദമ്യമായ ആഗ്രഹം അന്ത്യാഭിലാഷമായി പ്രകടിപ്പിക്കുകയാണ്ചെയ്തത് .
https://www.facebook.com/Malayalivartha























