Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഇറ്റലി, ചൈന രാജ്യങ്ങളിലെ ദുരന്തം ഇന്ത്യയിൽ സംഭവിക്കില്ല,കാരണം ജനിതക മേക്കപ്പ്; ഇന്ത്യക്കാർക്ക് അല്പം ആശ്വസിക്കാനുള്ള വക നൽകുകയാണ്, ഒരു സംഘം ഗവേഷകരുടെ പഠന റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

31 MARCH 2020 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ഉമർ-ഉൻ-നബി ഒരാഴ്ച മുമ്പ് വീട്ടിലെത്തി ഫോൺ സഹോദരന് നൽകി ; ഉദ്യോഗസ്ഥർ കണ്ടെടുത്തത് കുളത്തിൽ നിന്ന്; ഡോ. ഷഹീനും മുസമ്മിലും ബ്രെസ്സ വാങ്ങുന്ന ഫോട്ടോ പുറത്ത്

നാ​​ളെ സ​​ത്യ​​പ്ര​​തി​​ജ്ഞാ​​ച​​ട​​ങ്ങ് ന​​ട​​ക്കാ​​നി​​രി​​ക്കെ, ബി​​ഹാ​​ർ മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്കും നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ സ്ഥാ​​ന​​ത്തേ​​ക്കും സ​​മ​​വാ​​യ​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മം... ജെ.​​ഡി.​​യു​​വി​​ന്റെ​​യും ബി.​​ജെ.​​പി​​യു​​ടെ​​യും നേ​​താ​​ക്ക​​ൾ ഡ​​ൽ​​ഹി​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്നു​​

ഹമാസ് ശൈലിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദികൾ ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും ഉള്ള ആയുധശേഖരം വിരൽ ചൂണ്ടുന്നത് പാൻ-ഇന്ത്യൻ ടീമിലേക്ക്

അല്‍ ഫലാഹ് സര്‍വകലാശാല സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയും 25 വർഷമായി ഒളിവിൽ കഴിയുന്ന സഹോദരൻ ഹമുദ് അഹമ്മദ് സിദ്ദിഖിയും അറസ്റ്റില്‍

തീവ്രവാദി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് സബർമതി ജയിലിനുള്ളിൽ സഹതടവുകാർ ക്രൂരമായി മർദ്ദിച്ചു; കണ്ണിനും മുഖത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്ക് ; അന്വേഷണം ആരംഭിച്ചു

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ഇന്ത്യയും സമാനരീതിയിൽ കോവിഡ് 19 എന്ന വൈറസിനോടുള്ള പോരാട്ടത്തിലാണ് . എന്നാൽ, ഇന്ത്യക്കാർക്ക് അല്പം ആശ്വസിക്കാനുള്ള വക നൽകുകയാണ് ഈ പഠന റിപ്പോർട്. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക രാജ്യങ്ങളിലെ ദുരന്തം ഇന്ത്യയിൽ സംഭവിക്കില്ലെന്നാണ് ഒരു സംഘം ഗവേഷകരുടെ പഠന റിപ്പോർട്ടുകൾ പറയുന്നത്. കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ഇന്ത്യയിൽ കഠിനമല്ലെന്നാണ് ഗവേഷകരുടെയും വിലയിരുത്തൽ.

പ്രത്യേക ‘ജനിതക മേക്കപ്പ്’ കാരണം ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ധനസഹായത്തോടെ തയാറാക്കിയ ഈ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ആർ‌എൻ‌എ പ്രോട്ടീൻ ഉണ്ടെന്നും അത് കാരണം കൊറോണ വൈറസ് ബാധിതരാകാൻ സാധ്യത കുറവാണെന്നുമാണ്. മറ്റു രാജ്യങ്ങളുടെ ജിയോഗ്രഫിക്കല്‍ ബെൽറ്റിൽ അല്ല ഇന്ത്യയുടെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം 1117 ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നത്. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 1,273 ആണ്. ഇന്ത്യയിൽ കോവിഡ് -19 മൂലമുള്ള മരണസംഖ്യ 32 ആണ്. ഇന്ത്യയിൽ രോഗം പിടിപ്പെട്ട 1,000 പേരിൽ 25 പേർ മരിച്ചു. ഇത് ഇന്ത്യയുടെ മരണനിരക്ക് 2.5 ശതമാനമാക്കി മാറ്റുന്നുണ്ട്.

ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ കോവിഡ് -19 മരണനിരക്ക് ആഴ്ചകൾക്ക് മുൻപ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സമാനമായ ഘട്ടത്തിലായിരുന്നു. കൊറോണ വൈറസ് മരണങ്ങളുടെ ആഗോള ശരാശരി 1,000 ൽ 36 എത്തിയപ്പോൾ മരണനിരക്ക് 3.6 ശതമാനമായി. ചൈനയിൽ 3.2 ശതമാനവും ഇറ്റലിയിൽ 2.8 ഉം ഇന്ത്യ 2.5 ഉം യുകെ 1.9 ഉം ആയിരുന്നു. പലർക്കും പിന്തുടരേണ്ട ഒരു മാതൃകയാണ് ദക്ഷിണ കൊറിയ. ആദ്യത്തെ 1,000 നോവൽ കൊറോണ വൈറസ് അണുബാധകൾ രജിസ്റ്റർ ചെയ്തപ്പോൾ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ മരണനിരക്ക് 1.6 ശതമാനം മാത്രമാണ്.

എന്നാൽ, ഇന്ന് ഡേറ്റകൾ മാറിമറിഞ്ഞിരിക്കുന്നു. കോവിഡ് -19 നുള്ള ചൈനയുടെ മരണനിരക്ക് നാല് ശതമാനത്തിലധികമാണ്. എന്നാൽ, ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ഗവേഷകന്റെ പുതിയ പഠനം കാണിക്കുന്നത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ പ്രാരംഭ മരണനിരക്ക് വെറും 1.5 ശതമാനം മാത്രമായിരിക്കാമെന്നാണ്.

ഇറ്റലിയിലെ കോവിഡ് -19 മരണനിരക്ക് 11 ശതമാനം വരെ ഉയർന്നിട്ടുണ്ട്. യുഎസിൽ കോവിഡ് -19 മരണനിരക്ക് 3.6 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടെസ്റ്റിങ്ങിലെ വർധനവാണ് ഇതിന് പ്രധാനമായും കാരണം. അമേരിക്കയിൽ ഇപ്പോൾ കോവിഡ് -19 രോഗികളെ ക്വാറന്റീൻ ചെയ്യുന്നത് വിപുലീകരിച്ചിട്ടുണ്ട്. പരിശോധന കടുത്ത ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് ആദ്യ ആഴ്ചകളിൽ മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്.

യുകെയിൽ മരണനിരക്ക് 1.9 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർന്നു. ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ദക്ഷിണ കൊറിയ മാത്രമാണ് സ്ഥിരമായ മരണനിരക്ക് നിലനിൽക്കുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ തുടക്കം മുതൽ തന്നെ ടെസ്റ്റിങ് വ്യാപകമാക്കിയിരുന്നു.
ഇന്ന് ആഗോള മരണനിരക്ക് 4.3 ശതമാനമാണ്. എന്നാൽ ഇത് ഏതു രീതിയിലും മാറാൻ സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികൾ വഴിയാണ് കോവിഡ്–19 ഇന്ത്യയിലെത്തിയത്. മാർച്ച് 12 ന് കർണാടകയിൽ ആദ്യത്തെ മരണം രേഖപ്പെടുത്തി. കോവിഡ് -19 മൂലം 20 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 1,100 കേസുകളും 30 ലധികം മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായി മൂന്ന് ദിവസം ഇന്ത്യയിൽ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10 ലക്ഷം ജനസംഖ്യയിൽ 19 പേർ എന്ന നിരക്കിലാണ് ഇന്ത്യയിൽ കൊറോണ ടെസ്റ്റിങ് നടക്കുന്നത്. യുഎസ് 5.5 ലക്ഷത്തിലധികം ആളുകളെ ടെസ്റ്റിങ്ങിന് വിധേയമാക്കി. ചെറിയ രാജ്യമായ ദക്ഷിണ കൊറിയ 4 ലക്ഷത്തോളം ആളുകളെ ടെസ്റ്റ് ചെയ്തു.

കോവിഡ് -19 ടെസ്റ്റിങ് നിരക്കിൽ 10 ലക്ഷം ജനസംഖ്യയുളള നോർവെയിൽ 14,537 ടെസ്റ്റുകളാണ് നടത്തിയത്. ദക്ഷിണ കൊറിയ 7,353 ഉം യുഎസ് 1,647 ഉം ആണ്. ഇന്ത്യയിൽ 10 ലക്ഷത്തിൽ 19 പേർ എന്നത് വളരെ കുറവാണ്. ഇന്ത്യയിലെ ടെസ്റ്റിങ് സംവിധാനങ്ങൾ വിപുലമാക്കിയില്ലെങ്കിൽ രാജ്യത്തെ കോവിഡ് -19 രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്ന ആശങ്ക പല ആരോഗ്യ വിദഗ്ധരും പ്രകടിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റിങ് കിറ്റുകളുടെ കടുത്ത ക്ഷാമം ഇന്ത്യ നേരിടുന്നു. ആരോഗ്യ പ്രൊഫഷണലുകൾക്കായി ടെസ്റ്റിങ് കിറ്റുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും സ്റ്റോക്ക് വർധിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇപ്പോൾ ലഭ്യമായ ഡേറ്റ പ്രകാരം രാജ്യത്തെ കൊറോണവൈറസ് തീവ്രത കുറവാണെന്നാണ് നിഗമനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (2 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (43 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (45 minutes ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (57 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

Malayali Vartha Recommends