Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും നിലവാരം കുറഞ്ഞ സുരക്ഷാ ഉപകരണങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യവും നിലനില്‍ക്കുന്നു; കൊറോണ വൈറസ് പരിശോധനയ്ക്കായി കുറഞ്ഞ നിലവാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബംഗാളില്‍ മെഡിക്കല്‍ സ്റ്റാഫുകളുടെ പ്രതിഷേധം

31 MARCH 2020 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

നമ്മളില്‍ ബഹുഭൂരിപക്ഷവും ഇന്ന് സുരക്ഷയെ കരുതിയും പ്രതിരോധത്തിന്റെ ഭാഗമായും വീട്ടില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അപ്പോഴും കൊറോണക്കെതിരായ പോരാട്ടത്തില്‍ ആണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. ഊണും ഉറക്കവും വെടിഞ്ഞ്, കുംടുബത്തെ പോലും മറന്ന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊറോണയെന്ന മഹമാരിയെ തുരത്തനായി അക്ഷീണം പ്രവര്‍ത്തിക്കുകയാണവര്‍. ഏറെ ബഹുമാനിക്കപ്പെടേണ്ട ജോലിയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ അവരോട് അകല്‍ച്ചയോ അനാദരവോ കണിക്കരുത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യവും നിലനില്‍ക്കുന്നുവെന്നാണ് ബംഗാളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് ഡോക്റ്റര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിപ്പോഴും പാലിക്കണം. എന്നാല്‍, കൊറോണ വൈറസ് പരിശോധനയ്ക്കായി കുറഞ്ഞ നിലവാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബംഗാളില്‍ മെഡിക്കല്‍ സ്റ്റാഫുകളുടെ പ്രതിഷേധം തുടങ്ങിയെന്നാണ് വിവരം. ബംഗാളിലെ വിവിധ ആശുപത്രികളില്‍ നിന്നായെത്തിയവരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇവര്‍ക്ക് സ്വയം സംരക്ഷണത്തിനായി നല്‍കിയ ഉപകരണങ്ങള്‍ നിലവാരമില്ലെന്നാരോപിച്ചാണ് സമരം. വടക്കന്‍ ബംഗാളിലെ ഹൗറ ജില്ലാ ആശുപത്രിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്.

കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി സ്വയം സംരക്ഷണ ഉപകരണങ്ങള്‍, സാനിറ്റൈസര്‍ പോലുള്ളവ ഗുണമേന്മയില്ലാത്തവയാണെന്ന് ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരും നേഴ്‌സുമാരുമടക്കം ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. ആശുപത്രിയില്‍ ശരിയായ സ്വയം സംരക്ഷണ ഉപകരണങ്ങളോ, കൈകള്‍ വൃത്തിയാക്കാനായുള്ള സാനിറ്റൈസര്‍ അടക്കമുള്ളവയുടെ ലഭ്യത കുറവുണ്ടായിരുന്നു. ശുചീകരണത്തിനാവശ്യമായ സൗകര്യങ്ങളുമില്ല. കൊറോണ വൈറസ് രോഗികള്‍ക്ക് 30 കിടക്കകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അഡ്മിറ്റ് ചെയത് രോഗികള്‍ക്ക് ശ്വാസതടസമുണ്ടായിട്ടും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയില്ല. ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ഈ കാര്യം നമുക്കെല്ലാവര്‍ക്കും ഭീഷണിയാവുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു നേഴ്‌സ് പറഞ്ഞു.

വടക്കന്‍ ബംഗാളിലെത്തന്നെ സിലിഗുരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇതേ പ്രശ്‌നം ആരോപിച്ച് ആരോഗ്യപ്രവര്‍ത്തകരടക്കം പ്രതിഷേധം നടത്തിയിരുന്നു. കൊറോണ ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങ് നടത്താന്‍ ആവശ്യമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. ആവശ്യമായ സ്വയം സംരക്ഷണ ഉപകരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമരം നടന്നിരുന്നു.

കൊറോണ വൈറസ്, എച്ച് വണ്‍ എന്‍ വണ്‍, പന്നിപ്പനി, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരെ പ്രത്യേകമായുള്ള ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിക്കണം. ഇവിടെ മലിനീകരണ വായു നീക്കം ചെയ്യുന്നതിനായുള്ള സൗകര്യവും ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഐസൊലേഷന്‍ വാര്‍ഡുമായി ബന്ധപ്പെടുന്ന എല്ലാ നേഴ്‌സുമാര്‍ക്കു ഡോക്ടര്‍മാര്‍ക്കും പ്രത്യേകതരം കണ്ണടകള്‍, എന്‍ 95 മാസ്‌ക്കുകള്‍, ഷൂ, കയ്യുറകള്‍ തുടങ്ങിയതടക്കമുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കേണ്ടത് പ്രധാനമാണെന്നും ഇവര്‍ പ്രതികരിച്ചു. എന്തായാലും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യം പരിഹരിക്കാന്‍ വേണ്ട നടപടി എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാനഭാഗത്തു നിന്നും ഉയരുന്ന ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (38 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends