വീട്ടിലടങ്ങിയിരിക്കാൻ മോദിയുടെ കിടിലൻ ടിപ്സ്; ലോക്ക് ഡൗൺ കാലത്തെ മടുപ്പകറ്റാൻ യോഗ പരിശീലിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്.. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ സമയം നിരത്തുകളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് അധികാരികളുടെ തീരുമാനം. എന്നാല്പോലും പലരും വീട്ടിലിരിക്കാൻ കൂട്ടാക്കുന്നില്ല.
ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് വീട്ടിലിരിക്കാൻ പ്രചോദനം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ കാലത്തെ മടുപ്പകറ്റാൻ യോഗ പരിശീലിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. അതോടൊപ്പം താൻ യോഗ ചെയ്യുന്ന ഒരു ചിത്രവും മോദി തന്‍റെ ട്വിറ്ററിൽ പങ്കുവച്ചു. മൻ കി ബാത്ത് എന്ന പരിപാടിക്കിടയിൽ പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. താൻ എങ്ങനെയാണ് ലോക്ക് ഡൗൺ ദിവസങ്ങൾ മടുപ്പ് കൂടാതെ ചിലവഴിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിനുളള മറുപടി താൻ പോസ്റ്റ് ചെയ്യാമെന്നായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് താൻ യോഗ ചെയ്യുന്ന ചിത്രം ട്വിറ്ററിലൂടെ മോദി പങ്കുവച്ചത്. സമയം ലഭിക്കുമ്പോൾ ആഴ്ചയിൽ രണ്ട് തവണ താൻ യോഗ അഭ്യസിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. ഇതിലൂടെ ശാന്തി,സമാധാനം,ഉന്മേഷം എന്നിവയെല്ലാം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനാൽ ലോക്ക് ഡൗൺ കാലത്ത് എല്ലാവരും യോഗ പരിശീലിക്കണമെന്നും മോദി നിർദ്ദേശിച്ചു. കൊറോണ വൈറസ് സാമൂഹ വ്യാപനമാകാതിരിക്കാനാണ് കേന്ദ്ര സർക്കാർ 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha